‘താരങ്ങളുടെ പരിക്കാണ് തിരിച്ചടിയായത്’; ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വികളെക്കുറിച്ച് കോച്ച്  എല്‍കോ ഷട്ടോരി 

‘താരങ്ങളുടെ പരിക്കാണ് തിരിച്ചടിയായത്’; ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വികളെക്കുറിച്ച് കോച്ച് എല്‍കോ ഷട്ടോരി 

Published on

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ താരങ്ങളുടെ പരിക്കാണ് ടീമിന് തിരിച്ചടിയായതെന്ന് കേരള ബ്ലാസ്റ്റേഴ് സിന്റെ തോല്‍വികളെക്കുറിച്ച് കോച്ച് എല്‍കോ ഷട്ടോരി. അഞ്ച് മത്സരങ്ങളിൽ നിന്നും മൂന്ന് തോൽവിയും ഒന്ന് വീതം ജയവും സമനിലയുമാണ് ഈ സീസണിൽ ഇതുവരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ശനിയാഴ്ച ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് ബംഗളുരു എഫ് സിയോട് പരാജയപ്പെട്ടിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ ബംഗളുരുവിനെതിരെ ജയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.

ബംഗളൂരുവിനെതിരായ മത്സരത്തില്‍ സുനിൽ ഛേത്രിയെ മാർക്ക് ചെയ്യാതെ പോയതാണ് കേരളത്തിന് പറ്റിയ പിഴവെന്ന് ഷട്ടോരി ചൂണ്ടിക്കാട്ടി. കൂടാതെ പരുക്ക് മൂലം ചില താരങ്ങളുടെ സേവനം ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു. എന്നാൽ കോച്ച് എൽകോ ഷട്ടോരി കളിക്കാരുടെ പ്രകടനത്തിൽ സംതൃപ്തനാണ്.

‘താരങ്ങളുടെ പരിക്കാണ് തിരിച്ചടിയായത്’; ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വികളെക്കുറിച്ച് കോച്ച്  എല്‍കോ ഷട്ടോരി 
ഋഷഭ് പന്തിനേയും ശുഭ്മാൻ ഗില്ലിനെയും ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കി; സാഹയ്ക്ക് പകരക്കാരൻ എസ് ഭരത്

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. മൂന്ന് വിദേശ താരങ്ങൾ മാത്രമുണ്ടായിരുന്ന ഞങ്ങൾ സമർത്ഥമായി കളിച്ചു. പിന്തുണയ്ക്കാനെത്തിയ കാണികൾക്ക് ജയം സമ്മാനിക്കാത്തതിൽ നിരാശയുണ്ട്. ടീം ജയം അർഹിച്ചിരുന്നു. ഒരു ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡ് വിധിച്ചു. അത് ശരിയായ തീരുമാനമാണോ എന്നതിൽ സംശയമുണ്ട്

എൽകോ ഷട്ടോരി

ആദ്യ ഇലവനിൽ സഹലിനെ ഉൾപെടുത്താത്തതിനെക്കുറിച്ചും കോച്ച് പ്രതികരിച്ചു. സഹലിനെ ആദ്യം ഉൾപ്പെടുത്തിയിരുന്നെങ്കിൽ ടീമിനെ മുഴുവൻ പൊളിച്ചെഴുതേണ്ടി വന്നേനെ. സഹൽ മികച്ച താരമാണ്. അദ്ദേഹം നന്നായി കളിക്കുകയും ചെയ്തു. കുറെ താരങ്ങൾക്ക് പരുക്കേറ്റതിനാൽ ഉള്ള കളിക്കാരെ വച്ച് ഏറ്റവും നല്ല ടീമിനെ തന്നെ രംഗത്തിറക്കേണ്ടത് തന്റെ കടമയാണ്. നിർഭാഗ്യവശാൽ മത്സരത്തിനിടെ റാഫിക്കും പരുക്കേറ്റതും ഷട്ടോരി ചൂണ്ടിക്കാട്ടി.

‘താരങ്ങളുടെ പരിക്കാണ് തിരിച്ചടിയായത്’; ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വികളെക്കുറിച്ച് കോച്ച്  എല്‍കോ ഷട്ടോരി 
ഒരു മത്സരത്തിൽ രണ്ട് കൺകഷൻ സബ്സ്റ്റിട്യൂട്; പിങ്ക് ബോൾ ടെസ്റ്റിൽ പുതിയ റെക്കോഡ്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in