ഹാരിസ് ഷീൽഡ് ടൂർണമെന്റിൽ ടീം  7 റൺസിന്‌ ഓൾ ഔട്ട്; ഇന്നിങ്ങ്‌സിലെ  എല്ലാവരും പൂജ്യത്തിന് പുറത്ത്

ഹാരിസ് ഷീൽഡ് ടൂർണമെന്റിൽ ടീം 7 റൺസിന്‌ ഓൾ ഔട്ട്; ഇന്നിങ്ങ്‌സിലെ എല്ലാവരും പൂജ്യത്തിന് പുറത്ത്

Published on

അണ്ടർ 16 ഹാരിസ് ഷീൽഡ് ടൂർണമെന്റിൽ നാണക്കേടിന്റെ റെക്കോർഡെഴുതി മുംബൈ അന്ധേരിയിലെ ചിൽഡ്രൻസ് വെൽഫെയർ സ്കൂൾ. ബോറിവാലിയിലെ സ്വാമി വിവേകാനന്ദ് ഇന്റർനാഷണൽ സ്ക്കൂളിനെതിരെ നടന്ന മത്സരത്തിലാണ് 754 റൺസിന്റെ തോൽവി വഴങ്ങി ടീം റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത എസ് വി ഐ സ്കൂൾ 39 ഓവറിൽ നിന്നും നേടിയത് 605 റൺസ്. 45 ഓവർ മത്സരത്തിൽ അനുവദിച്ച മൂന്ന് മണിക്കൂറിൽ മുഴുവൻ ഓവറുകളും ചെയ്ത് തീർക്കാൻ ചിൽഡ്രൻസ് സ്കൂളിന് സാധിച്ചില്ല. അതിനാൽ പെനാൽറ്റിയായി 156 റൺസ് അധികം നൽകി. 134 പന്തുകളിൽ നിന്നും 338 റൺസ് നേടിയ മീറ്റ് മയേക്കറാണ് ടീമിന്റെ ടോപ് സ്‌കോറർ. 56 ബൗണ്ടറികളും ഏഴ് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.

ഹാരിസ് ഷീൽഡ് ടൂർണമെന്റിൽ ടീം  7 റൺസിന്‌ ഓൾ ഔട്ട്; ഇന്നിങ്ങ്‌സിലെ  എല്ലാവരും പൂജ്യത്തിന് പുറത്ത്
‘ആറാം നമ്പറില്‍ കുറച്ച് പക്വത ആവാം’; ഫിനിഷര്‍മാര്‍ക്ക് ടിപ്‌സുമായി ധോണി

762 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചിൽഡ്രൻസ് വെൽഫെയർ സ്കൂൾ പുറത്തായത് വെറും ഏഴ് റൺസിന്‌. ആറോവറിൽ അവരുടെ കഥ കഴിഞ്ഞു. ടീമിലെ ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും പൂജ്യത്തിന് കൂടാരം കയറിയപ്പോൾ ലഭിച്ച 7 റൺസ് എതിർ ടീം ബൗളിങ്ങിന്റെ ദാനമായിരുന്നു. മൂന്നോവറിൽ വെറും 3 റൺസ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകൾ സ്വന്തമാക്കിയ അലോക് പാലാണ് ചിൽഡ്രൻസ് സ്കൂളിനെ എറിഞ്ഞിട്ടത്.

സ്വാമി വിവേകാനന്ദ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് ഇന്ത്യയുടെ ഏകദിന വൈസ് ക്യാപ്റ്റൻ രോഹിത് ശർമ. സച്ചിൻ, ഗാവസ്‌കർ,വെങ്‌സർക്കാർ, രോഹിത്, രഹാനെ എന്നീ പ്രതിഭകൾ കളിച്ചു വളർന്ന ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റ് ഇപ്പോൾ ഏകപക്ഷീയമായ വിജയങ്ങൾക്ക് സാക്ഷിയാവുകയാണ്. ശക്തരായ എതിരാളികൾക്കെതിരെ കുഞ്ഞൻ ടീമുകളെ മത്സരിപ്പിക്കുന്ന ടൂർണമെന്റിന്റെ രീതി ക്രിക്കറ്റിന് ഗുണം ചെയ്യുന്നുണ്ടോ ചെയ്യുന്നുണ്ടോയെന്ന വിമര്‍ശനം ഉയരുന്നുണ്ട്. മുൻപ് 2016ൽ അണ്ടർ 16 ഇന്റർ സ്കൂൾ ടൂർണമെന്റിൽ 1099 റൺസ് നേടി റെക്കോർഡ് നേട്ടം കരസ്ഥമാക്കിയ പ്രണവ് ധനവാഡെ മത്സരിച്ചത് 12 വയസ്സ് മാത്രം പ്രായമുള്ള തുകൽ പന്തിൽ ആദ്യമായി മത്സരിക്കുന്ന കളിക്കാർക്കെതിരെയാണ്.

ഹാരിസ് ഷീൽഡ് ടൂർണമെന്റിൽ ടീം  7 റൺസിന്‌ ഓൾ ഔട്ട്; ഇന്നിങ്ങ്‌സിലെ  എല്ലാവരും പൂജ്യത്തിന് പുറത്ത്
ടിബറ്റ് ചലച്ചിത്രമേള: സിനിമ സംസാരിക്കാം, സിനിമയുടെ രാഷ്ട്രീയവും 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in