‘ഇന്ത്യ പുറത്തെടുക്കുന്നത് മികച്ച പ്രകടനം’; ടി 20 ലോകകപ്പിൽ പ്രതീക്ഷയർപ്പിച്ച് സച്ചിൻ ടെൻഡുൽക്കർ
അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യക്ക് നല്ല പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ ഇന്ത്യയുടെ സാധ്യതകളെപ്പറ്റി പ്രതീക്ഷ പ്രകടിപ്പിച്ചത്. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാറുണ്ടെന്നും മാസ്റ്റർ ബ്ലാസ്റ്റർ ചൂണ്ടിക്കാട്ടി.
ഐസിസി ടൂർണമെന്റുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയുടെ പ്രകടനം മികച്ചതാണ്. സന്തുലിതമായ ഒരു ടീമുള്ളതാണ് അതിന് കാരണം. ലോകത്തെവിടെയും ഏതു പിച്ചിലും ഇന്ത്യക്ക് നന്നായി കളിക്കാൻ സാധിക്കും. ലോകകപ്പിൽ ഇന്ത്യക്കു വെല്ലുവിളി ഉയർത്താൻ പോന്ന ടീമുകളുണ്ട്.
സച്ചിൻ ടെൻഡുൽക്കർ
10 മാസങ്ങളാണ് ലോകകപ്പിന് അവശേഷിക്കുന്നത്. 2020 ഒക്ടോബറിലാണ് ലോകടൂര്‍ണമെന്റ് ആരംഭിക്കുക.
ടെസ്റ്റിലെ ഒന്നാം നമ്പർ ടീമും ഏകദിനത്തിലെ രണ്ടാം സ്ഥാനക്കാരുമായ ഇന്ത്യയുടെ ടി 20 പ്രകടനം അത്ര മികച്ചതല്ല. ടി 20 റാങ്കിങ്ങിൽ ഇന്ത്യ അഞ്ചാമതാണ്. അവസാനം കളിച്ച എട്ട് പരമ്പരകളിൽ നാലിലും ഇന്ത്യക്ക് വിജയിക്കാനായില്ല. ഈ വർഷമാദ്യം ഓസ്‌ട്രേലിയക്കെതിരെയും ന്യൂസിലാൻഡിനെതിരെയും ഇന്ത്യ പരമ്പര അടിയറവ് വച്ചിരുന്നു. 2007ലെ ആദ്യ ടി 20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യക്ക് കിരീടമുയർത്താൻ കഴിഞ്ഞിട്ടില്ല.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം