സച്ചിന്‍
സച്ചിന്‍

‘നിലവാരത്തില്‍ വിട്ടുവീഴ്ച ഇല്ലെങ്കില്‍ ഗുണകരം’; പിങ്ക് ബോള്‍ ക്രിക്കറ്റ് കൃത്യമായി വിലയിരുത്തപ്പെടണമെന്ന് സച്ചിന്‍

Published on

ഇന്ത്യയുടെ ആദ്യത്തെ പകല്‍ രാത്രി മത്സരം നാളെ നടക്കാനിരിക്കെ ആരാധകരും കളിക്കാരുമെല്ലാം ആവേശത്തിലാണ്. എന്നാല്‍ എന്ത് പരീക്ഷണമായാലും ക്രിക്കറ്റിന്റെ നിലവാരത്തെ അത് ബാധിക്കരുതെന്ന നിലപാടിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. കൂടുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നതിനാലാണ് ഇത്തരം പരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നെ് സച്ചിന്‍ ചൂണ്ടിക്കാട്ടി. അതെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. അതേസമയം മത്സരശേഷം കളിയുടെ നിലവാരത്തെ പറ്റി കൃത്യമായ വിലയിരുത്തലുകള്‍ ഉണ്ടാകണമെന്നും സച്ചിന്‍ ഓര്‍മ്മിപ്പിച്ചു.

പുതിയ പരീക്ഷണങ്ങളെ ഇന്ത്യ ഇരു കൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഇത്തരം എക്‌സ്‌പെരിമെന്റുകള്‍ വിജയകരമാണോ എന്ന് പരിശോധിക്കും. സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണമല്ല മൊത്തം വിജയത്തെ നിര്‍ണയിക്കുന്നത്. അത് വെറുമൊരു ഘടകം മാത്രമാണ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

സച്ചിന്‍
ഹാരിസ് ഷീൽഡ് ടൂർണമെന്റിൽ ടീം 7 റൺസിന്‌ ഓൾ ഔട്ട്; ഇന്നിങ്ങ്‌സിലെ എല്ലാവരും പൂജ്യത്തിന് പുറത്ത്

മഞ്ഞ് വീഴ്ച്ച മൂലം പന്തില്‍ ഈര്‍പ്പം സംഭവിക്കുകയും മത്സരത്തെ മോശമായി ബാധിക്കുകയും ചെയ്താല്‍ അതിന് പരിഹാരം കണ്ടത്തേണ്ടതുണ്ട്. പുല്ല് നിറഞ്ഞ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്ന ധാരണയുണ്ട്. എന്നാല്‍ ഇന്ത്യയുടെ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ നഥാന്‍ ലിയോണിന്റെ പ്രകടനമാണ് മത്സരത്തിന്റെ ഗതി നിര്‍ണ്ണയിച്ചത്. നിലവില്‍ ഇന്ത്യയുടെ പേസ് ബോളര്‍മാര്‍ മികച്ച ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നുണ്ട്. സ്ഥിരമായി മികച്ച ലെങ്തുകളില്‍ പന്തെറിയാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സാധിക്കുന്നുണ്ടെന്നും സച്ചിന്‍ പ്രതികരിച്ചു.

സച്ചിന്‍
‘ആറാം നമ്പറില്‍ കുറച്ച് പക്വത ആവാം’; ഫിനിഷര്‍മാര്‍ക്ക് ടിപ്‌സുമായി ധോണി

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in