രോഹിത് ശര്‍മ 
രോഹിത് ശര്‍മ 

മറ്റൊരു റെക്കോര്‍ഡിലേക്ക് രോഹിത്; ധോണിയെ മറി കടന്നു, മുന്നില്‍ ഷുഹൈബ് മാലിക് മാത്രം

Published on

ബംഗ്ലാദേശിനെതിരായുള്ള രണ്ടാം ടി20യില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. രാജ്കോട്ടിലെ മത്സരത്തിലൂടെ രാജ്യാന്തര ടി 20യില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാകും രോഹിത്. പാകിസ്താന്റെ ഷുഹൈബ് മാലിക്കാണ്(111)മുന്നില്‍. വനിത ക്രിക്കറ്റര്‍ ഹര്‍മന്‍പ്രീത് കൗറാണ് ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ താരം.

ആദ്യ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ടി20 കളിച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് എംഎസ് ധോണിയില്‍(98) നിന്നും രോഹിത് സ്വന്തമാക്കിയിരുന്നു. ഇത് കൂടാതെ അന്താരാഷ്ട്ര ടി 0യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും വിരാട് കോഹ്ലിയെ മറികടന്ന് രോഹിത് സ്വന്തം പേരില്‍ കുറിച്ചു. ടി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയാണ് (8392). നിലവില്‍ 8321 റണ്‍സ് പേരിലുള്ള രോഹിത്തിന് 72 റണ്‍സ് കൂടി സ്വന്തമാക്കിയാല്‍ റെയ്‌നയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താം. 8556 റണ്‍സുമായി വിരാട് കോഹ്ലിയാണ് ഒന്നാമത്.

രോഹിത് ശര്‍മ 
‘പണമായിട്ട് വേണ്ടേ വേണ്ട’; കുട്ടിക്ലബ്ബിന്‌ പന്തും ജേഴ്‌സിയും അയച്ചുതന്നാല്‍ മതിയെന്ന് സുശാന്ത് നിലമ്പൂര്‍

ആദ്യ ടി 20യില്‍ 7 വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യക്ക് ഈ മത്സരത്തില്‍ ജയം അനിവാര്യമാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ആദ്യ കളിയില്‍ സ്ഥാനം കിട്ടാതെ പോയ മലയാളി താരം സഞ്ജുവിനെ ഇന്ന് ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രോഹിത് ശര്‍മ 
‘പശുവില്‍ സ്വര്‍ണം വെച്ചിട്ടെന്തിന്?’; ബംഗാള്‍ മണപ്പുറം ബ്രാഞ്ചില്‍ ‘സ്വര്‍ണപ്പാലുള്ള’ പശുവിനെ പണയം വെക്കാനെത്തി കര്‍ഷകന്‍
logo
The Cue
www.thecue.in