വിരാട് കോഹ്ലി
വിരാട് കോഹ്ലി

‘ഏകദിനവും ടി 20യും പോലെ ടെസ്റ്റും നന്നായി മാർക്കറ്റ് ചെയ്യണം’; പിങ്ക് ബോൾ ജയത്തിന് ശേഷം വിരാട് കോഹ്ലി

Published on

കൃത്യമായ രീതിയിൽ മാർക്കറ്റ് ചെയ്താൽ പരമ്പരാഗത ടെസ്റ്റ് മത്സരങ്ങളും ആരാധകരിൽ താല്പര്യമുണർത്തുമെന്ന് പിങ്ക് ബോൾ ടെസ്റ്റ് കാണിച്ചുതന്നതായി വിരാട് കോഹ്ലി. മൂന്ന് ദിവസം കൊണ്ട് പൂർത്തിയായെങ്കിലും ഇന്ത്യയുടെ ആദ്യത്തെ പകൽ രാത്രി മത്സരം വൻ വിജയമായിരുന്നു. മത്സരത്തിന് മുൻപ് നടത്തിയ സമർത്ഥമായ മാർക്കറ്റിംഗ് തന്ത്രം കാണികളെ സ്റ്റേഡിയത്തിലേക്ക് ആകർഷിച്ചു. നേരമ്പോക്ക് കാഴ്ചയാകാതെ ക്രിക്കറ്റ് ആസ്വദിക്കാവുന്ന ഒന്നാക്കി മാറ്റണമെന്നും ഇന്ത്യന്‍ നായകന്‍ ചൂണ്ടിക്കാട്ടി.

ഏകദിനവും ടി 20യും പോലെ ടെസ്റ്റ് ക്രിക്കറ്റും നന്നായി മാർക്കറ്റ് ചെയ്യേണ്ടതുണ്ട്. മാനേജ്മെന്റിനും ക്രിക്കറ്റ് ബോർഡിനും ടി വി സംപ്രേക്ഷകർക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്. ആരാധകർക്ക് ക്രിക്കറ്റ് ആസ്വദിക്കാൻ സാധിക്കണം. അല്ലാതെ വെറും നേരമ്പോക്കിനുള്ള കാഴ്ചയാവരുത്.

വിരാട് കോഹ്ലി 

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിരാട് കോഹ്ലി
‘ദാദ സെലക്ഷന്‍ കമ്മിറ്റിയില്‍ മാറ്റം വരുത്തണം’; സഞ്ജുവിന് പിന്തുണയുമായി ഭാജി

ഇന്ത്യയിൽ ടെസ്റ്റ് ക്രിക്കറ്റ് കൂടുതൽ ആകർഷമാക്കാൻ വേണ്ട മാർഗ്ഗങ്ങളും താരം നിർദേശിച്ചു. നല്ല രീതിയിൽ പ്രചാരം നൽകിയാൽ കാണികൾ സ്റ്റേഡിയത്തിലേക്ക് വരും. വിദേശത്തുള്ളത് പോലെ കളിക്കിടെ ആരാധകരും താരങ്ങളും തമ്മിൽ സല്ലപിക്കാൻ അവസരം ഒരുക്കുകയാണെങ്കിൽ നന്നായിരിക്കും, കോഹ്ലി ചൂണ്ടിക്കാട്ടി.

ഇന്ത്യൻ പേസ് നിരയുടെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇഷാന്ത്, ഷമി, യാദവ് എന്നിവർ എതിരാളികളെ കൂട്ടമായി ആക്രമിക്കുന്നവരായി മാറിയെന്നായിരുന്നു നായകന്റെ പ്രതികരണം. കുറെ വർഷത്തെ പരിചയസമ്പത്തുള്ളതിനാൽ സ്വന്തം മണ്ണിലും അവർ മാരക ബോളിംഗാണെന്ന് താരം കൂട്ടിച്ചേർത്തു.

വിരാട് കോഹ്ലി
‘അഭിനേതാക്കള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം’; വിജയ് ദേവരെക്കൊണ്ടെയെ മുന്നിലിരുത്തി ‘അര്‍ജുന്‍ റെഡ്ഡി’യെ വിമര്‍ശിച്ച് പാര്‍വ്വതി

അടുത്ത വർഷത്തെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ പകൽ രാത്രി മത്സരം കളിക്കാൻ സാധ്യതയുണ്ടോയെന്നതിനെപ്പറ്റിയും കോഹ്ലി വിശദീകരിച്ചു. അധികം മത്സരപരിചയം ഇല്ലാതെയാണ് ബംഗ്ലാദേശ് കളത്തിലിറങ്ങിയത്. സ്വന്തം മണ്ണിലായതിന്റെ ആനുകൂല്യവും ഞങ്ങൾക്കുണ്ടായിരുന്നു. വിദേശ പിച്ചുകളിൽ കുറച്ചുകൂടി വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. അതിനാൽ ഒരു പരിശീലന മത്സരം കളിക്കേണ്ടത് അത്യാവശ്യമാണ്, കോഹ്ലി കൂട്ടിച്ചേര്‍ത്തു.

വിരാട് കോഹ്ലി
മൂന്ന് ദിവസം കൊണ്ട് ബംഗ്ലാദേശിന്റെ കഥ കഴിച്ച് ഇന്ത്യ; കന്നി പിങ്ക് ബോൾ ടെസ്റ്റിൽ കോഹ്‌ലിപ്പടയ്ക്ക് ചരിത്ര ജയം 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in