കോപ്പ അമേരിക്ക കിരീടം നിലനിർത്തി മെസ്സിപ്പട;കൊളംബിയയെ തകര്‍ത്തത് എതിരില്ലാ ഗോളില്‍

എക്സ്ട്രാ ടൈമിലേക്ക് നീണ്ട ആവേശഫെനൽ. മത്സരത്തിന്റെ 112ാം മിനിറ്റ്. ലൗട്ടാറോ മാർട്ടിനസ് എന്ന സ്വർണപ്പാദുകങ്ങളുള്ള പകരക്കാരൻ കൊളംബിയൻ വലയിലേക്ക് പന്തടിച്ചുകയറ്റുമ്പോൾ ദൃശ്യങ്ങൾ ആ സമയത്ത് അർജൻരീനയുടെ പകരക്കാരുടെ ബെഞ്ചിലേക്ക് ഒരുനിമിഷം പാളിയെത്തി. അവിടെ പകരക്കാരുടെ ബെഞ്ചിൽ നേരത്തെ പരിക്കേറ്റ് കണ്ണീരോടെ കളം വിടേണ്ടി വന്ന അവരുടെ രാജകുമാരൻ ലയണൽ ആന്ദ്രേസ് മെസി നിൽപുണ്ടായിരുന്നു. അപ്പോഴും അയാളുടെ മുഖത്തെ കണ്ണീരിനൊരു മാറ്റവുമുണ്ടായിരുന്നില്ല.

കൂട്ടുകാർക്കൊപ്പം ഉദ്വേഗത്തോടെ അയാൾ.

വിജയഗോൾ വീണതോടെ മുടന്തിക്കൊണ്ട് മുന്നോട്ട് നടന്ന് കൈകളുയർത്തി അയാളും ആ ഗോൾ നേട്ടം ആഘോഷിക്കുന്നുണ്ട്. ആ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിട്ടുണ്ട്. പടക്കളത്തിൽ പാതിവഴിയിൽ പരിക്കേറ്റ് വീണ തങ്ങളുടെ പടത്തലവനായി അർജന്റീനയുടെ സേനാപതിമാർ നെയ്തെടുത്ത വിജയം. യെസ്, മെസി എന്ന ഫുട്ബോൾ മൈതാനത്തിലെ എക്കാലത്തേയും മികച്ചവന് ഒരിക്കൽ കൂടി കോപ്പയിൽ മുത്തമിടാനുള്ള ഭാഗ്യം പിടിച്ചെടുക്കുകയായിരുന്നു അവർ. മെസിയുടെ കൂട്ടാളികൾ. അർജന്റീനയുടെ ചുണക്കുട്ടികൾ. കേബിൾ ടിവി വന്നതിനു ശേഷം കപ്പില്ലെന്ന പരിഹാസങ്ങൾക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 2 കോപ്പയും ഒരു ലോകകപ്പും ഒരു ഫൈനലിസിമയും നേടി എതിരാളികളെ ഇനി പരിഹസിക്കാനൊരു പഴുതും നൽകാതെ വിജയശ്രീലാളിതരായവർ. മറഡോണയുടെ പിൻഗാമികൾ..

കോപ്പാ അമേരിക്കയില്‍ ആവേശ ഫൈനലില്‍ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം നേടിയത്.

ARGENTINA WIN THEIR SECOND COPA AMÉRICA IN A ROW 🏆🏆

എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ പതിവുപോലെ അവസാനനിമിഷങ്ങളിൽ അത്ഭുതഗോളുകൾ നേടി ടീമിന് വിജയങ്ങൾ സമ്മാനിക്കുന്നത് പതിവാക്കിയ ലൗട്ടാറോ മാര്‍ട്ടിനെസിന്റെ ഗോളിലാണ് അര്‍ജന്റീന 16ാം കോപ്പാ അമേരിക്ക അലമാരയിലെത്തിച്ചത്.

തുടർച്ചയായി രണ്ടാം വട്ടവും വിജയിച്ച് കോപ്പ കിരീടം നിലനിർത്തിയതോടെ കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും തവണ കിരീടം നേടിയ ടീമായി മാറിയിരിക്കുകയാണ് അർജന്റീന. ഇത് പതിനാറാം തവണയാണ് ലാറ്റിനമേരിക്കയുടെ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിൽ അർജന്റീന കിരീടം നേടുന്നത്. 15 തവണ കിരീടം നേടിയ യുറുഗ്വായുമായി കിരീട നേട്ടത്തിൽ തുല്യതയിലായിരുന്നു ഇത് വരെ അർജന്റീനയുടെ കോപ്പ കിരീട നേട്ടം.

ARGENTINA ARE COPA AMÉRICA CHAMPIONS!

🏆 Copa America 2021

🏆 Finalissima 2022

🏆 World Cup 2022

🏆 Copa America 2024

Insane job by this group of players and Lionel Scaloni.

കലാശപ്പോരിൽ മെസിയും ഡി മരിയയും അല്‍വാരസും മുന്നേറ്റത്തില്‍ അണിനിരന്ന് 4-3-3 ഫോര്‍മേഷനിലാണ് അര്‍ജന്റീന ബൂട്ടണിഞ്ഞത്. കൊളംബിയയാവട്ടെ, 4-2-3-1 ഫോര്‍മേഷനിലും. മത്സരം തുടങ്ങി ആദ്യ ടച്ചില്‍ തന്നെ കൊളംബിയയെ ഞെട്ടിക്കാന്‍ അര്‍ജന്റീനക്കായി. ജുലിയന്‍ അല്‍വാരസിന് ബോക്‌സിലേക്ക് ലഭിച്ച പാസില്‍ താരത്തിന്റെ ഷോട്ട് പോസ്റ്റിന്റെ ഇടത് വശത്തുകൂടി കടന്ന് പോയി. എന്നാല്‍ പിന്നീട് കൊളംബിയ മത്സത്തിലേക്ക് ശക്തമായി തിരിച്ച് വരുന്ന കാഴ്ചയാണ് കണ്ടത്. തുടര്‍ച്ചയായി അര്‍ജന്റീന ഗോള്‍മുഖത്തേക്ക് കൊളംബിയ ഇരമ്പിയെത്തിത്തുടങ്ങി. അഞ്ചാം മിനുട്ടില്‍ കൊളംബിയയുടെ ലൂയിസ് ഡിയാസിന്റെ ഗോള്‍ ശ്രമം അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസ് തടുത്തു. ഏഴാം മിനുട്ടില്‍ ലോങ് പാസില്‍ നിന്ന് ബോക്‌സിലേക്കെത്തിയ ക്രോസിനെ കൊളംബിയയുടെ ജോണ്‍ കോര്‍ഡോബ ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും ഭാഗ്യം തുണച്ചില്ല. പോസ്റ്റിന്റെ ഇടത് വശത്തൂകൂടി പന്ത് പുറത്തേക്ക് പോയി.

12ാം മിനുട്ടില്‍ സാന്റിയാഗോ അരിയാസിന്റെ മുന്നേറ്റം ബോക്‌സിലേക്ക് ക്രോസായി വീണെങ്കിലും അര്‍ജന്റീന പ്രതിരോധം തടുത്തു. 15ാം മിനുട്ടില്‍ കൊളംബിയക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കിനെ ജെയിംസ് റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തെങ്കിലും എമിലിയാനോ പിടിച്ചെടുത്തു. കുറിയ

പാസുകളിലൂടെ കൊളംബിയ മുന്നേറ്റം നടത്തിക്കൊണ്ടേയിരുന്നു ഫസ്റ്റ് ഹാഫിൽ. കൊളംബിയൻ നായകൻ ജെയിംസ് റോഡ്രിഗസിന്റെ പല നീക്കങ്ങളും അർജന്റീനക്ക് ഭീഷണിയുയർത്തിക്കൊണ്ടേയിരുന്നു. അവർക്കു മുന്നിൽ നെടുന്തൂണായും രക്ഷകനായും നിന്നത് അർജന്റീനയുടെ ഗോളി എമിലിയാനോ മാർട്ടിനസായിരുന്നു. നേരത്തെ കഴിഞ്ഞ ലോകകപ്പിലടക്കം, നമുക്കറിയാം മെസിയ്ക്ക് വേണ്ടി താൻ എന്തും ചെയ്യും എന്ന് കട്ടായം പറഞ്ഞ് പ്രതിഞ്ജയെടുത്ത അതേ ഭാവം തന്നെയായിരുന്നു മാർട്ടിനസിന് ഈ ഫൈനലിലും. ആദ്യ പകുതിയിൽ പല ഗോൾ ശ്രമങ്ങളും അയാൾ നിർവീര്യമാക്കിയപ്പോൾ ഈ കോപ്പയും മെസിയ്ക്കൊപ്പം അർജന്റീനയിലേക്ക് ഫ്ലൈറ്റ് കയറുമെന്ന പ്രതീതി സൃഷ്ടിക്കുന്നതിൽ ഗാലറിയിലെ ആരാധകക്കൂട്ടങ്ങളും അയാൾക്കായി കൈയ്യടിച്ചുകൊണ്ടേയിരുന്നു.

35ാം മിനുട്ടില്‍ അതിവേഗ പാസുകളിലൂടെ ഗോള്‍ നേടാനുള്ള ഫുട്ബോൾ രാജകുമാരൻ മെസിയുടെ ശ്രമവുമുണ്ടായി. മെസി പന്തുമായി മുന്നേറിയെങ്കിലും കൊളംബിയന്‍ പ്രതിരോധം ഫലപ്രദമായി തടുത്തു. പക്ഷേ, ആ സമയത്ത് അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ കളി തുടരാനായിരുന്നു തീരുമാനം. കാരണം, ഇനിയൊരു കോപ്പയിലേക്ക് താൻ വീണ്ടുമെത്താനുള്ള ഉറപ്പില്ലാത്തതിനാൽ ഈ മത്സരം മുഴുവനും കളിച്ച് തന്റെ ടീമിനെ വിജയത്തിലേക്ക് എത്തിക്കാനുള്ള ദൃഢനിശ്ചയമുണ്ടായിരുന്നു ആ മുഖത്ത്. ഇതിനിടെ ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ ഇരു ടീമും ഗോള്‍രഹിത സമനിലയിലായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും കൊളംബിയയുടെ മുന്നേറ്റമാണ് കണ്ടത്. 48ാം മിനുട്ടില്‍ സാന്റിയാഗോ അരിയാസിന്റെ ഷോട്ട് പോസ്റ്റിന്റെ ഇടത് വശത്തുകൂടി കടന്ന് പോയി. 49ാം മിനുട്ടിൽ മെസിപ്പടയിലെ മറ്റൊരു അതികായൻ ഏഞ്ചല്‍ ഡി മരിയക്ക് മുന്നില്‍ സുവര്‍ണ്ണാവസരമുണ്ടായെങ്കിലും ഷോട്ട് പ്രതിരോധനിര തടുത്തു. 57ാം മിനുട്ടില്‍ പ്രതിരോധത്തെ വെട്ടിച്ച് ഡി മരിയ തൊടുത്ത ഇടം കാല്‍ ഷോട്ട് കൊളംബിയന്‍ ഗോളി തട്ടിയകറ്റുകയും ചെയ്തു. മത്സരം മുന്നോട്ട് പോകവെ പോരാട്ടം ചൂടുപിടിക്കുകയായിരുന്നു. ആ സമയത്തായിരുന്നു ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് മെസിയ്ക്ക് പരിക്കേൽക്കുന്നത്.

65ാം മിനുട്ടിലായിരുന്നു അത്. മെസിക്ക് വീണ്ടും പരിക്കേൽക്കുന്നു. വൈകാരികമായിരുന്നു ഫ്ലോറിഡയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലെ അപ്പോഴത്തെ കാഴ്‌ചകള്‍. കാല്‍ക്കുഴയിലെ വേദനകൊണ്ട് ലിയോ മൈതാനത്ത് കിടന്ന് പൊട്ടിക്കരയുന്ന രംഗം. ഒടുവില്‍ മെസിയെ സബ് ചെയ്യുകയല്ലാതെ മറ്റൊരു പോംവഴി അര്‍ജന്‍റീന പരിശീലകന്‍ സ്‌കലോണിക്ക് മുന്നിലില്ലായിരുന്നു. തങ്ങളുടെ പടത്തലവൻ അങ്ങനെ 66-ാം മിനുറ്റില്‍ നിറകണ്ണുകളോടെ ഡഗൗട്ടിലേക്ക് യാത്രയാവുന്നത് കണ്ണീരോടെയാണ് ആരാധകർ കണ്ടത്. നിറകണ്ണുകളോടെ ലിയോണല്‍ മെസി മൈതാനം വിടുന്നത് ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കും ഒരുപോലെ കണ്ണീർകാഴ്ചയായി. കണ്ണുകള്‍ തിരുമ്മിക്കൊണ്ട് പുറത്തേക്ക് നടന്ന മെസിയെ ഗ്യാലറിയിലിരുന്ന് ഹൃദയാഭിവാദ്യം ചെയ്യുന്ന അര്‍ജന്‍റീനന്‍ ആരാധകര്‍ ഈ ടൂർണമെന്റിലെ ഏറ്റവും വലിയ വൈകാരിക മുഹൂർത്തമായി. നേരത്തെ ഈ ടൂർണമെന്റിന് മെസി കളിക്കാനെത്തിയത് തന്നെ പരിക്കിന്റെ അകമ്പടിയോടെയായിരുന്നു. ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ചിലിക്കെതിരായ രണ്ടാം മത്സരത്തിനിടെ മെസ്സിയുടെ വലത് കാൽത്തുടയിലെ പേശികൾക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പെറുവിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ മെസ്സി കളിച്ചിരുന്നുമില്ല. ഫൈനലിലെ പാതിവഴിയിൽ ഇങ്ങനെ കളിക്കളം വിടേണ്ടി വന്ന അദ്ദേഹം പകരക്കാരുടെ ബഞ്ചിലിരുന്ന് മുഖംപൊത്തി പൊട്ടിക്കരഞ്ഞപ്പോൾ ഹൃദയത്തില്‍ വിങ്ങലുണ്ടാവാത്ത ഫുട്ബോൾ ആരാധകരും കുറവായിരിക്കും. ഡഗൗട്ടിലിരിക്കുന്ന മെസിയുടെ കാല്‍ക്കുഴയിലെ നീര് സ്ക്രീനിൽ കാണിച്ചപ്പോൾ സ്റ്റേഡിയത്തിലെ ആരാധകരുടെ വിങ്ങൽ ഉച്ചസ്ഥായിയിലാവുകയായിരുന്നു.

നിക്കോളാസ് ഗോണ്‍സാലസാണ് മെസിയ്ക്ക് പകരക്കാരനായി ഇറങ്ങിയത്. മെസ്സി ഇല്ലെങ്കിലും മൈതാനത്ത് അര്‍ജന്റീന മെസിയ്ക്കായി കടുത്ത പോരാട്ടം തന്നെ കാഴ്ചവെക്കുന്ന കാഴ്ചകളാണ് പിന്നീട് കണ്ടത്. 75-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലസ് അര്‍ജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതിനാല്‍ ഗോള്‍ നിഷേധിച്ചു. 87-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോയി. പിന്നാലെ കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറിയുടെ വിസിലെത്തി. മത്സരം എക്‌സ്ട്രാടൈമിലേക്ക് നീളുന്നു

എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയും ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 112-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ രക്ഷകനായി വീണ്ടും ലൗട്ടാരോ മാര്‍ട്ടിനസെത്തുകയായിരുന്നു. ഈ കോപ്പാ അമേരിക്കയിൽ‌ തന്നെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ ചിലിയെ 1-0ന് തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കയറുമ്പോൾ നിറഞ്ഞ ഹൃദയത്തോടെ അർജന്റീന നന്ദി പറഞ്ഞത് ഈ മനുഷ്യനോട് തന്നെയായിരുന്നു. അന്ന് അവസാനനിമിഷം പകരക്കാരനായി കളത്തിലിറങ്ങി ഗോളടിച്ച്, ചിലിയൻ പടയ്ക്കെതിരെ ടീമിനെ വിജയവഴിയിലെത്തിക്കുകയായിരുന്നല്ലോ, അയാൾ. അതിനു മുമ്പ് കനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകർത്തപ്പോഴും 88ാം മിനുട്ടില്‍ ലൗട്ടാറോ മാര്‍ട്ടിനെസ് അർജൻരീനയ്ക്കായി ലക്ഷ്യം കണ്ടിരുന്നു.

ഇത്തവണ, മൈതാനമധ്യത്ത് നിന്ന ഡീപോള്‍ നല്‍കിയ പന്ത് ലോ സെല്‍സോ സമയം പാഴാക്കാതെ ബോക്‌സിലേക്ക് നീട്ടുന്നു. ഓടിയെത്തിയ ലൗട്ടാരോ ഗോളിയെ മറികടന്ന് വലകുലുക്കുന്നു.

അർജന്റീനയുടെ വിജയമുറപ്പിച്ച ഗോൾ.

മത്സരം എക്‌സ്‌ട്രാടൈമിലേക്ക് നീണ്ടപ്പോള്‍ മുടന്തിമുടന്തി നിന്ന് വേദന കടിച്ചമർത്തി സഹതാരങ്ങള്‍ക്ക് അരികിലെത്തി പ്രചോദിപ്പിച്ചുകൊണ്ടേയിരുന്ന ലിയോ ആവേശം കൊണ്ട് കൈകളുയർത്തിയ ആ നിമിഷം. മെസിയിലേക്ക് സപ്പോർട്ട് സ്റ്റാഫും അർജന്റീനൻ താരങ്ങളെല്ലാം ഒരു ദീർഘാലിംഗനത്തിലേക്ക് ചുരുങ്ങിയ ആ വൈകാരിക നിമിഷം. ആരാധകർ കൊണ്ടാടിയ നിമിഷം. അടുത്ത മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗങ്ങൾ തീർത്ത വീഡിയോ നിമിഷം. Lionel Messi, most decorated player with 45 titles including one more Copa América എന്ന് ഫുട്ബോൾ പ്രേമികൾ ഉറപ്പിച്ച നിമിഷം. അങ്ങകലെ തങ്ങളുടെ ചുണക്കുട്ടികളെ സ്വീകരിക്കാൻ ബ്യൂണസ് അയേഴ്സ് ഒരുങ്ങിത്തുടങ്ങിയ നിമിഷം.

- 4 Trophies in 3 years.

LEO MESSI AND ARGENTINA LIFT THE COPA AMÉRICA TROPHY .

Related Stories

No stories found.
logo
The Cue
www.thecue.in