'സ്ത്രീകള്‍ ചെയ്യേണ്ടത് വീട്ടുപണികള്‍, മീടൂ തുടങ്ങിയത് ജോലിക്കിറങ്ങിയതോടെ' ; അധിക്ഷേപവുമായി മുകേഷ് ഖന്ന

'സ്ത്രീകള്‍ ചെയ്യേണ്ടത് വീട്ടുപണികള്‍, മീടൂ തുടങ്ങിയത് ജോലിക്കിറങ്ങിയതോടെ' ; അധിക്ഷേപവുമായി മുകേഷ് ഖന്ന
Published on

സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്നും ജോലി ചെയ്യാന്‍ പുറത്തിറങ്ങിയതോടെയാണ് മീടൂ പ്രശ്‌നം തുടങ്ങിയതെന്നും അധിക്ഷേപ പരാമര്‍ശവുമായി നടന്‍ മുകേഷ് ഖന്ന. പുരുഷന്‍മാരുടെ തോളൊപ്പം ചേര്‍ന്ന് നടക്കുന്നതിനെ പറ്റിയാണ് സ്ത്രീകള്‍ ഇപ്പോള്‍ പറയുന്നതെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്യുന്നു. ശക്തിമാന്‍ പരമ്പരയിലൂടെ പ്രശസ്തനായ നടന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണുയരുന്നത്.

'സ്ത്രീകള്‍ ചെയ്യേണ്ടത് വീട്ടുപണികള്‍, മീടൂ തുടങ്ങിയത് ജോലിക്കിറങ്ങിയതോടെ' ; അധിക്ഷേപവുമായി മുകേഷ് ഖന്ന
മീടൂ: ‘വൈരമുത്തു മണിരത്‌നം ചിത്രത്തിലില്ല’; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നിന്ന് നീക്കി

മീ.ടൂ മൂവ്‌മെന്റിനെ തള്ളിപ്പറയുന്ന മുകേഷിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രതിഷേധം വ്യാപകമായത്. അദ്ദേഹം പറയുന്നതിങ്ങനെ. 'വീട്ടുപണികളാണ് സ്ത്രീകള്‍ ചെയ്യേണ്ടത്. സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെയാണ് മീ.ടൂ പ്രശ്‌നം തുടങ്ങിയത്. പുരുഷന്‍മാരുടെ തോളൊപ്പം ചേര്‍ന്ന് നടക്കുന്നതിനെ പറ്റിയാണ് അവര്‍ ഇപ്പോള്‍ പറയുന്നത്'. ഇത്രേയുള്ളൂ നമ്മുടെ കുട്ടിക്കാലത്ത് ആരാധിക്കുകയും മാതൃകയാക്കുകയും ചെയ്ത സൂപ്പര്‍ഹീറോയെന്നാണ് ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുന്‍കാല മഹത്വത്തില്‍ ജീവിക്കുന്നത് എങ്ങനെ അപകടകരമാകുമെന്നതിന്റെ ദൃഷ്ടാന്തമാണിത്. അദ്ദേഹത്തിന്റെ ശ്രദ്ധ നേടാനുള്ള വാദങ്ങള്‍ നിരാശാജനകമാണ്. ഒരിക്കലും അല്ലാതിരുന്ന വീര നായകനായി പ്രശംസിക്കപ്പെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ഇത്തരം സെ്ക്‌സിസ്റ്റ് പുരുഷന്മാരെ സാമാന്യവല്‍ക്കരിക്കുന്ന രീതി മാധ്യമങ്ങള്‍ അവസാനിപ്പണം - ഇങ്ങനെയായിരുന്നു മറ്റൊരു ഉപയോക്താവിന്റെ ട്വീറ്റ്.

Women Are Responsible for me too , Says Actor Mukesh Khanna

Related Stories

No stories found.
logo
The Cue
www.thecue.in