'മഹാനായ അദ്ദേഹത്തിന്റെ ഇതിഹാസ തുല്യ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധത്തിന് പിണറായിപ്പോലീസ് ശിക്ഷിക്കുമോ' ; ചോദ്യവുമായി വി.ടി ബല്‍റാം

'മഹാനായ അദ്ദേഹത്തിന്റെ ഇതിഹാസ തുല്യ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധത്തിന് പിണറായിപ്പോലീസ് ശിക്ഷിക്കുമോ' ; ചോദ്യവുമായി വി.ടി ബല്‍റാം
Published on

സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നിയമ ഭേദഗതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് വി.ടി ബല്‍റാം എംഎല്‍എ. പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാല്‍ അത് മഹാനായ അദ്ദേഹത്തിന്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വര്‍ഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ എന്നായിരുന്നു വി.ടി ബല്‍റാമിന്റെ ചോദ്യം. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രം സഹിതമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരവും ഭീഷണിപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ തയ്യാറാക്കുകയോ പങ്കുവെയ്ക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷയോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ഉള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് കേരള പൊലീസ് ആക്ടില്‍ പുതുതായി ചേര്‍ത്തിരിക്കുന്ന 118 എ വകുപ്പ്. സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ അനുമതി നല്‍കുകയായിരുന്നു. ഈ നിയമം അഭിപ്രായ സ്വാതന്ത്ര്യവും വിയോജിപ്പിനുള്ള അവകാശവും ഹനിക്കുന്നതാണെന്ന് കടുത്ത വിമര്‍ശനമുയരുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'Anyone who produces content, publishes or propagates it through any means of communication with an intention to threaten, insult or harm the reputation of an individual will be punished with an imprisonment of five years or a fine of Rs 10,000 or with both.'

പോലീസ് ആക്റ്റിലെ 118 (A) എന്ന ഭേദഗതി കരിനിയമം നിയമസഭയില്‍ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓര്‍ഡിനന്‍സ് വഴി അടിച്ചേല്‍പ്പിച്ചതിലൂടെ പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാല്‍ അത് മഹാനായ അദ്ദേഹത്തിന്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വര്‍ഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ?

Related Stories

No stories found.
logo
The Cue
www.thecue.in