'സിപിഎം സ്ഥാനാര്‍ത്ഥി അറുമുഖം കാഫിര്‍, ലീഗിന് വോട്ട് ചെയ്യണം' ; മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചയാളെ മാപ്പുപറയിച്ച് നാട്ടുകാര്‍

'സിപിഎം സ്ഥാനാര്‍ത്ഥി അറുമുഖം കാഫിര്‍, ലീഗിന് വോട്ട് ചെയ്യണം' ; മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചയാളെ മാപ്പുപറയിച്ച് നാട്ടുകാര്‍
Published on

മലപ്പുറത്ത് മതം പറഞ്ഞ് വോട്ടുചോദിച്ചയാളെക്കൊണ്ട് മാപ്പുപറയിച്ച് നാട്ടുകാര്‍. കരുവാരക്കുണ്ടിലാണ് സംഭവം. പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി അറുമുഖത്തിനെതിരെയാണ് വര്‍ഗീയ പ്രചരണമുണ്ടായത്. അറുമുഖന്‍ കാഫിര്‍ ആയതിനാല്‍ മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ലീഗ് പ്രവവര്‍ത്തന്‍ ഒരു വീട്ടിലെത്തി പറയുകയായിരുന്നു. ഇതറിഞ്ഞെത്തിയ നാട്ടുകാര്‍, സ്‌കൂട്ടറെടുത്ത് പോകാന്‍ ശ്രമിക്കുകയായിരുന്ന അയാളെ തടഞ്ഞുനിര്‍ത്തി മാപ്പുപറയിക്കുകയായിരുന്നു.

തെറ്റുപറ്റിയെന്നും ഇനി പറയില്ലെന്നും ഇയാള്‍ വ്യക്തമാക്കുന്നത് വീഡിയോയിലുണ്ട്. മതം പറയാതെ രാഷ്ട്രീയം പറഞ്ഞ് വോട്ടുതേടൂവെന്ന് പ്രദേശവാസി പറയുന്നു. 'അറുമുഖം ഹിന്ദുവാണ്, മറ്റവന്‍ മുസ്ലീമാണ് അവന് വോട്ട് ചെയ്യൂവെന്നാണ് നിങ്ങള്‍ പറഞ്ഞത്. എന്തിനാണ് അങ്ങനെ പറയുന്നത്. കുഞ്ഞാപ്പു നിസ്‌കരിക്കും, അറുമുഖം നിസ്‌കരിക്കില്ലെന്നും പറഞ്ഞു,

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഞാനും മുസ്ലിമാണ്. അഞ്ച് നേരം നിസ്‌കരിക്കുന്നനാണ്. നിസ്‌കാരത്തഴമ്പുണ്ട്, മനുഷ്യരെ മനുഷ്യരായി കാണൂ'വെന്നും ഒരാള്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. പ്രദേശത്ത് പള്ളിക്കായി സ്ഥലം വിട്ടകൊടുത്തയാളാണ് അറുമുഖനെന്നും എന്തറിഞ്ഞാണ് വര്‍ഗീയപ്രചരണം നടത്തുന്നതെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.

The locals made the man who sought vote in the name of religion apologise.

Related Stories

No stories found.
logo
The Cue
www.thecue.in