സൂര്യഗ്രഹണം:  ശ്രദ്ധിക്കേണ്ടതും, സൂക്ഷിക്കേണ്ടതുമായ കാര്യങ്ങള്‍ ഇവയാണ് 

സൂര്യഗ്രഹണം: ശ്രദ്ധിക്കേണ്ടതും, സൂക്ഷിക്കേണ്ടതുമായ കാര്യങ്ങള്‍ ഇവയാണ് 

Published on

വലയ സൂര്യഗ്രഹണം ഡിസംബര്‍ 26ന് കേരളത്തിലും ദൃശ്യമാകും. രാവിലെ എട്ട് അഞ്ച് മുതല്‍ 11.11 വരെയാണ്. കേരളത്തിലെ വടക്കന്‍ ജില്ലകളിലാണ് വലയ സൂര്യഗ്രഹണം. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഗ്രഹണം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ കാണരുത് എന്നത് ഉള്‍പ്പെടെ ഗ്രഹണം കാണുന്നതില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളുണ്ട്. ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. രാജീവ് ജയദേവനും ഡോ. എസ് ജെ സായ്കുമാറും തയ്യാറാക്കിയ നിര്‍ദേശങ്ങള്‍.

സൂര്യഗ്രഹണം: സൂക്ഷിക്കേണ്ട കാര്യങ്ങൾ

ഒരിക്കലും സൂര്യഗ്രഹണം നഗ്ന നേത്രങ്ങൾ കൊണ്ടു നോക്കരുത്.

അൾട്രാവയലെറ്റ് രശ്മികൾ ഭാഗികമായി കാഴ്‌ച നഷ്ടപ്പെടുത്തിയേക്കാം: ഇതിനു ചികിത്സയില്ല.

കൂളിംഗ് ഗ്ലാസു കൊണ്ടോ എക്സ് റേ ഫിലിം ഉപയോഗിച്ചോ സൂര്യനെ നോക്കാൻ ശ്രമിക്കരുത്.

യാതൊരു കാരണവശാലും ബൈനോക്കുലർ , ടെലിസ്കോപ്പ് , ക്യാമെറ എന്നിവയിലൂടെ നേരിട്ട് സൂര്യനെ നോക്കരുത്. ഇവയുടെ ശക്തിയേറിയ ലെൻസുകൾ കൂടുതൽ UV രശ്മികൾ കണ്ണിലേയ്ക്ക് കടത്തി വിടും എന്നോർക്കുക.

കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം, ഒരു ത്രില്ലിനു വേണ്ടി നമ്മുടെ കണ്ണു വെട്ടിച്ച് അവർ ഗ്രഹണസമയത്ത് സൂര്യനെ നോക്കാനിടയുണ്ട് .

ISO-12312-2 ഗ്രേഡ് ഉള്ള സോളാർ ഫിൽറ്റർ കണ്ണടകൾ ഉണ്ടെങ്കിൽ മാത്രമേ ഗ്രഹണം നേരിട്ടു കാണാൻ പാടുള്ളൂ .

നിലവാരമില്ലാത്ത പ്ലാസ്റ്റിക് കണ്ണടകൾ ഉപയോഗിക്കരുത്, അവ വിൽക്കുന്നവർക്ക് നമ്മുടെ കാഴ്ച നഷ്ടപ്പെട്ടാൽ യാതൊരു ബാധ്യതയും ഇല്ല എന്നോർക്കുക.

സൂര്യഗ്രഹണം:  ശ്രദ്ധിക്കേണ്ടതും, സൂക്ഷിക്കേണ്ടതുമായ കാര്യങ്ങള്‍ ഇവയാണ് 
മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റിന് കീഴില്‍ ഇടിഞ്ഞു വീഴാറായ വീടുണ്ട്, അതില്‍ രണ്ട് ജീവിതങ്ങളും 

സാധാരണ ഗതിയിൽ സൂര്യൻ തലയ്ക്കു മീതെ എത്തുമ്പോഴാണ് UV രശ്മികൾ തീവ്രമാവുന്നത്. എന്നാൽ ആ സമയത്ത്‌ സ്വാഭാവികമായും ആർക്കും സൂര്യനെ നേരിട്ടു നോക്കാൻ സാധിക്കുകയില്ല. ഇനി അഥവാ ഒന്നു നോക്കിപ്പോയാലും കണ്ണിന്റെ കൃഷ്ണമണി (pupil) ചുരുങ്ങി UV രശ്മികൾ അധികം ഉള്ളിൽ കയറാതെ സംരക്ഷിച്ചു കൊള്ളും.

ഗ്രഹണ സമയത്തു ചന്ദ്രൻ മറയുന്നതിനാൽ നമുക്ക് നേരിട്ടു സൂര്യനെ നോക്കാൻ വിഷമം ഉണ്ടാവില്ല. എന്നാൽ, തീവ്രതയോടെ വരുന്ന uv രശ്മികൾ തുറന്ന കൃഷ്ണമണിയിൽ കൂടി തടസ്സമില്ലാതെ കടന്ന് കണ്ണുകളിൽ പതിയും എന്നോർക്കുക.

സൂര്യഗ്രഹണം:  ശ്രദ്ധിക്കേണ്ടതും, സൂക്ഷിക്കേണ്ടതുമായ കാര്യങ്ങള്‍ ഇവയാണ് 
‘ഇത് നമ്മുടെ നാടല്ലേ’; കേരളത്തിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ 

(അസ്തമയം, ഉദയം ഈ വേളകളിൽ ദൂരം മൂലം പ്രകാശ രശ്മികളുടെ തീവ്രത കുറവായതിനാൽ നമുക്കു സൂര്യനെ സുരക്ഷിതമായി നേരിട്ടു നോക്കാനാവുന്നു)

ഗ്രഹണ സമയം 26 ഡിസംബർ രാവിലെ 8.07 മുതൽ 11.11 വരെ (മൂന്നു മണിക്കൂർ നേരം)

ഡോ. S.J. സായ്കുമാർ President Cochin Ophthalmic Club / ഡോ. രാജീവ് ജയദേവൻ President IMA Cochin

logo
The Cue
www.thecue.in