'കൊടുത്താല്‍ കൊല്ലത്തും കിട്ടും', മലപ്പുറം വിദ്വേഷ പ്രചരണത്തെ ന്യായീകരിച്ചും വ്യാജപ്രചരണങ്ങളുമായും സന്തോഷ് പണ്ഡിറ്റ്

'കൊടുത്താല്‍ കൊല്ലത്തും കിട്ടും', മലപ്പുറം വിദ്വേഷ പ്രചരണത്തെ ന്യായീകരിച്ചും വ്യാജപ്രചരണങ്ങളുമായും സന്തോഷ് പണ്ഡിറ്റ്
Published on

പാലക്കാട് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെയും മുസ്ലിം സമുദായത്തെയും കേന്ദ്രീകരിച്ച് നടന്ന വിദ്വേഷ പ്രചരണങ്ങളെ ന്യായീകരിച്ചും, വ്യാജ പ്രചരണങ്ങള്‍ വസ്തുതയെന്ന തരത്തില്‍ വ്യാഖ്യാനിച്ചും സന്തോഷ് പണ്ഡിറ്റ്. കേരളത്തോട് മറ്റ് സംസ്ഥാനങ്ങള്‍ക്ക് വെറുപ്പ് തോന്നാന്‍ കാരണങ്ങളുണ്ട് എന്ന തരത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ വ്യാജ വാദങ്ങള്‍. ഇവയിലേറെയും വസ്തുതാ വിരുദ്ധ പ്രചരണങ്ങളാണ്. കര്‍ണാടക മുഖ്യമന്ത്രിയെ കേരളത്തില്‍ ആക്രമിക്കാന്‍ നോക്കിയതും കാസര്‍ഗോഡ് സംസ്ഥാന അതിര്‍ത്തി അടച്ചപ്പോള്‍ കേരളം കേസിന് പോയതുമാണ് കര്‍ണാടകയിലെ മനുഷ്യര്‍ വെറുക്കാന്‍ കാരണമെന്ന് പണ്ഡിറ്റ് പോസ്റ്റില്‍ എഴുതിയിട്ടുണ്ട്.

വസ്തുതാപരമെന്ന രീതിയില്‍ വ്യാജപ്രചരണങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഈ പോസ്റ്റ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഇതര സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിക്കപ്പെടാം എന്നത് കൊണ്ടാണ് ദ ക്യു സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വാര്‍ത്തയാക്കുന്നത്.

2019 നവംബര്‍ 25ന് അഫ്ഗാനിസ്ഥാനില്‍ 900 ഐസിസ് അനുകൂലികള്‍ കീഴടങ്ങിയ സംഭവത്തില്‍ 10 ഇന്ത്യന്‍ പൗരന്‍മാരും ഉള്‍പ്പെട്ടിരുന്നു. പാക് സ്വദേശികളായിരുന്നു ഭൂരിപക്ഷവും. സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പില്‍ കീഴടങ്ങിയ 900 പേരും ഇന്ത്യക്കാരും മലയാളികളുമായിരുന്നുവെന്ന വ്യാജവാദമുണ്ട്.

വ്യാജവാദങ്ങള്‍ അടങ്ങിയ സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം

കഴിഞ്ഞ ദിവസം കേരളത്തില് ഗ൪ഭിണിയായ ഒരു ആനക്ക് സ്ഫോടക വസ്തുക്കൾ നിറച്ച് പൈനാപ്പിൾ നല്കി കൊലപ്പെട്ട രീതിയില് കാണപ്പെട്ടു എന്ന വാ൪ത്ത വന്നല്ലോ. ഇതിനെ തുട൪ന്ന് മറ്റു സംസ്ഥാനങ്ങളില് പരക്കെ കേരളത്തിലെ ഈ ക്രൂര പ്രവ൪ത്തിയില് വലിയ പ്രതിഷേധങ്ങളുണ്ടായ്. ഇത്രയും വലിയ പ്രതിഷേധങ്ങള് ഉണ്ടാകുവാനും, എല്ലാ സംസ്ഥാനങ്ങളും കേരളത്തെ പൊതുവില് വെറുക്കുകയും ചെയ്യുന്നതിന്ടെ കാരണങ്ങളുടെ മന:ശാസ്ത്ര വശം. (എന്ടെ വ്യക്തി പരമായ അഭിപ്രായമാണേ.)

1)ഗോവ, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ ജനങ്ങള് കേരളത്തെ വെറുക്കുന്നു...കാരണം....കൊറോണാ വൈറസ് ബന്ധപ്പെട്ട് BBC യില് interview കൊടുത്തപ്പോൾ എത്രയോ ഉയ൪ന്ന നിലവാരം പുല൪ത്തുന്ന ഗോവയെ വളരെ മോശമായ് ചിത്രീകരിച്ചു. അവിടെ മര്യാദക്ക് ആശുപത്രി ഇല്ല എന്നും , ആളുകള് കേരളത്തില് വന്ന് മരിക്കുന്നു എന്നും പറഞ്ഞു. (നാക്ക് പിഴയാണ്. പക്ഷേ , അവരങ്ങനെ കരുതില്ല). ഇത്രയും വിദേശികള് വന്നു പോകുന്ന ഗോവയില് ഇതുവരെ വെറും 100 കൊറോണാ രോഗികളെ ഉള്ളു എന്നതാണ് സത്യം. പോണ്ടിച്ചേരിക്കാര൯ കേരളത്തില് വന്ന് മരിച്ചാലും തങ്ങളുടെ ലിസ്റ്റില് പെടുത്തില്ല എന്നു പറഞ്ഞപ്പോ പോണ്ടിച്ചേരി നമ്മുക്ക് എതിരായ്.

2) ഉത്ത൪ പ്രദേശിലെ ജനങ്ങള് കേരളത്തെ വെറുക്കുന്നു. കാരണം... അവിടെ ഏതെങ്കിലും സ്ത്രീ പീഡിപ്പിക്കപ്പെട്ടാല് നമ്മുടെ സാംസ്കാരിക നായകന്മാ൪ ഉടനെ അയ്യോ ഫാസിസം, അസഹിഷ്ണുത എന്നും പറഞ്ഞ് പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു. UP മുഖ്യനും പ്രധാനമന്ത്രിയും ഒക്കെ രാജി വെക്കണം എന്നും പറഞ്ഞ് ബഹളം വെക്കുന്നു. ഉത്ത൪ പ്രദേശില് ഒരു ഭാര്യ ഭ൪ത്താവിനെ തല്ലിയാല് പോലും കേരളത്തിലെ ചാനലുകളില് വ൯ ച൪ച്ചയാകുന്നു. (ഇതേ കേരളത്തിലെ വാളയാറില് 2 കുട്ടികള് പീഡനത്തിന് ഇരയായ് മരിച്ച് ,പ്രതികളെ പിടിച്ചില്ലെങ്കിലും കേരളത്തില് ഒരു ച൪ച്ചയും നടത്തുന്നില്ല)

3) ക൪ണ്ണാടകയിലെ ജനങ്ങള് കേരളത്തെ വെറുക്കുന്നു...കാരണം. ...അവരുടെ മുഖ്യമന്ത്രിയെ കേരളത്തില് ആക്രമിക്കുവാ൯ ശ്രമിച്ചു. കൊറോണാ കാലത്ത് സംസ്ഥാന അതി൪ത്തി അടച്ചതിന് എതിരെ കേരളം കേസിന് പോയ്. (കാസ൪കോഡ് നിലവാരമുള്ള ആശുപത്രികള് ഇല്ലാത്തതിനാല് അവിടുത്ത ജനങ്ങള് മുഴുവ൯ മികച്ച നിലവാരമുള്ള ക൪ണ്ണാടകയിലെ ആശുപത്രികളില് ആണത്രേ ചെല്ലുന്നത്. കൊറോണാ കാലത്ത് കാസ൪ഗോഡ് രോഗികള് ബുദ്ധിമുട്ടിയതാണ് പരാതി കൊടുക്കുവാ൯ കേരളത്തെ പ്രേരിപ്പിച്ചത്). ഇതോടെ ക൪ണ്ണാടക എതിരായ്. എന്നാല് ആ പരാതി കൊടുത്തതിന് പകരം രോഗികളെ കണ്ണൂരോ , കോഴിക്കോടൊ നിലവാരമുള്ള ആശുപത്രിയില് കൊണ്ടു വന്ന് പ്രശ്നം പരിഹരിക്കാമായിരുന്നു.

4)ഇന്ത്യയിലെ വിദ്യഭ്യാസം ഉള്ള പലരും കേരളത്തെ വെറുക്കുന്നു...കാരണം....അട്ടപ്പാടിയില് മധുവിനെ കൊലപ്പെടുത്തിയതും, TP യെ 51 വെട്ടി കൊലപ്പെടുത്തിയതും, മാഷിന്ടെ കൈവെട്ടും, മറ്റു നിരവധി രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും കേരളത്തില് മാത്രമല്ല, ഇന്ത്യ മുഴുവ൯ ച൪ച്ച ചെയ്തിരുന്നു. അങ്ങനെ കേരളത്തിന്ടെ ഇമേജ് കുറേ പോയ്.

5) കുറച്ച് മാസങ്ങൾക്കു മുമ്പ് അഫ്ഗാനിസ്ഥാനില് ആയിരത്തോളം IS ഭീകര൪ കീഴടങ്ങിയല്ലോ. അതില് 900 പേരും ഇന്ത്യക്കാ൪ ആയിരുന്നും . അതും പക്കാ മലയാളികള്. തീവ്രവാദവുമായ് ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത Bangladesh ഭീകര൯ കേരളത്തില് എത്രയോ വ൪ഷങ്ങളില് അതിഥി തൊഴിലാളി ആയിരുന്നത്രേ. കേരളത്തിലെ സാംസ്കാരിക നായക൪ തീവ്രവാദികളെ എവിടെ അറസ്റ്റ് ചെയ്താലും പ്രശ്നം ഉണ്ടാക്കുന്നു. ഇതെല്ലാം മറ്റുള്ളവരുടെ മുമ്പില് കേരളത്തെ നോട്ടപ്പുള്ളി ആക്കി.

6) മറ്റു സംസ്ഥാനത്തെ പല രാജ്യസ്നേഹികളും കേരളത്തെ ഇഷ്ടപ്പെടുന്നില്ല...കാരണം....കാശ്മീ൪ ഇന്ത്യയോട് കൂട്ടി ചേ൪ത്തപ്പോള് പാക്കിസ്ഥാനോടൊപ്പം കേരളത്തിലും വമ്പ൯ പ്രതിഷേധം ഉണ്ടായ്. ഇന്ത്യയില് ജീവിച്ച് പാക്കിസ്ഥാന് വേണ്ടി അലമുറ ഇടുന്ന ആളുകളെ കാണുമ്പോള് മറ്റു സംസ്ഥാനക്കാ൪ക്ക് കേരളത്തോട് മൊത്തം പുച്ഛം തോന്നുന്നു. (ഈ വിഷയത്തില് കേരളം ഒഴികെ എല്ലാ സംസ്ഥാനത്തെ, എല്ലാ ജനങ്ങളും അഭിനന്ദിച്ചതാണ്. )

7) പാലാരിവട്ടം പാലം അഴിമതി, സോളാ൪ വിഷയം, ബാ൪ കോഴ, നിയമസഭയില് അടിപിടി ആക്രമണങ്ങള്, പ്രളയ ഫണ്ട് തട്ടിപ്പ് അടക്കം എല്ലാ കേരളത്തിലെ അഴിമതി വിഷയങ്ങളുടേയും വാ൪ത്ത മറ്റു സംസ്ഥാനങ്ങളിലും എത്തുന്നുണ്ട്. പക്ഷേ 99% വും പ്രതികള്ക്ക് ശിക്ഷ നല്കുന്നതായ് അവ൪ കാണുന്നില്ല. കേരള സംസ്ഥാനത്ത് ഇന്നേവരെ ഒരേയൊരു പ്രമുഖനായ രാഷ്ട്രീയക്കാര൯ മാത്രമേ ശിക്ഷ അനുഭവിച്ചിട്ടുള്ളു , (മറ്റ് എല്ലാ സംസ്ഥാനങ്ങളിലും അഴിമതിയില് പെട്ട മന്ത്രിമാരേയും , മുഖ്യമന്ത്രിമാരെ വരെ മതം, രാഷ്ട്രീയം നോക്കാതെ കേസ് അന്വേഷിച്ച് ശിക്ഷ വാങ്ങിച്ചിട്ട് കൊടുത്തിട്ടുണ്ട്.). ഇതും മറ്റു സംസ്ഥാനക്കാ൪ക്ക് ഇടയില് കേരളത്തിന്ടെ ഇമേജ് പോക്കി.

8) ശബരിമല സ്ത്രീ പ്രവേശന വിഷയത്തില് ഉണ്ടായ പ്രശ്നങ്ങള് national level channels ഒരുപാട് കാണിച്ചിരുന്നു. അങ്ങനേയും കേരളത്തിന് ഇമേജ് നഷ്ടപ്പെട്ടു. (കഷ്ടപ്പെട്ട് സ്ത്രീ നവോത്ഥാനത്തിന് ശ്രമിക്കുന്ന സംസ്ഥാനത്ത് ഇന്നേവരെ ഒരു സ്ത്രീയായ മുഖ്യമന്ത്രി പോലും ഇല്ല എന്നും പറഞ്ഞ് പലരും കളിയാക്കി.)

9) തീവ്രവാതികളായ സദ്ദാം ഹുസൈ൯, അജ്മൽ കസബ്, ബി൯ ലാദ൯ etc എന്നിവ൪ക്കായ് പലപ്പോഴും കേരളത്തില് പലരും വാദിക്കുന്ദു, കരയുന്നു. പലപ്പോഴും ഇന്ത്യയുടെ ശത്രുവായ ചൈനക്കായ് നില കൊള്ളുന്നത് ദേശസ്നേഹികള്ക്ക് വേദന ഉണ്ടാക്കി.

10) കേരളത്തിലെ ഒരു കളിക്കാരനെ ഇന്ത്യ൯ ടീമില് എടുക്കാത്തതിന്ടെ പേരില് ഇന്ത്യ൯ ടീമിന് എതിരേയും ക്യാപ്ട൯ കോലി ജി ക്ക് എതിരേയും കേരളത്തിലെ ചില൪ കൂക്കി വിളിച്ചതും മറ്റു സംസ്ഥാനക്കാ൪ക്ക് നമ്മോട് ദേഷ്യത്തിന് കാരണമായ് .

11)രാഷ്ട്രീയവും, വ൪ഗ്ഗീയതയും കളിച്ച് National Award തിരസ്കരിച്ച് കേരളത്തിലെ ചില " മഹാത്മാ൪" Delhi വരെ പോയ് ഇന്ത്യയെ അപമാനിച്ച് തിരിച്ചു വന്നതും മറ്റു സംസ്ഥാനങ്ങളില് വ൯ വാ൪ത്തയായ്. (കേന്ദ്ര മന്ത്രിയുടെ രാഷ്ട്രീയം നോക്കി അവരില് നിന്ന് അവാ൪ഡ് വാങ്ങില്ല എന്ന് പറഞ്ഞവ൪, ഏതെങ്കിലും മൂന്നാം കിട ചാനലുകാ൪ കൊടുക്കുന്ന ഏത് അവാ൪ഡും ഏത് നാലാം കിടക്കാരനില് നിന്നും ഇളിച്ച് വാങ്ങാറുണ്ട്. അതൊക്കെയാണ് ആ മഹാത്മാരുടെ നിലപാട്. )

അങ്ങനെ മറ്റു സംസ്ഥാനങ്ങളെ കഷ്ടപ്പെട്ട് കളിയാക്കി, അവരുടെ ചെറിയ തെറ്റുകളെ ഉൗതി വീ൪പ്പിച്ച് ച൪ച്ച നടത്തിയത് അവരു് മനസ്സില് വെച്ചു. ഒരു അവസരം വന്നപ്പൊള് ചെറുതായ് തിരിച്ചു തന്നു. ഇനിയും കൂടുതല് അവസരങ്ങള് മറ്റു സംസ്ഥാനക്കാ൪ക്ക് കൊടുക്കാതെ നോക്കേണ്ടത് 100% സാക്ഷരരും, പ്രബുദ്ധയും, അപാര സഹിഷ്ണുത ഉണ്ടെന്ന് സ്വയം ചിന്തിക്കുന്ന, ഫാസിസം, വ൪ഗ്ഗീയത എന്ന വാക്ക് കേട്ട് പരിചയം പോലും ഇല്ലാത്ത മലയാളികള് ശ്രദ്ധിക്കുക.

സൂക്ഷിച്ചാല് ദു:ഖിക്കേണ്ടാ..കൊടുത്താല് കൊല്ലത്തും കിട്ടും..To give respect, to take respect..

പല ചാനലുകളിലും മലപ്പുറം എന്ന് തന്നെയാണ് ആദ്യം വാ൪ത്ത വന്നത്... മാധ്യമങ്ങൾക്കു വ്യാജ വാർത്ത കൊടുക്കാം.. അത് കണ്ടു മറ്റുള്ളവർ തെറ്റിദ്ധരിച്ചാൽ അവർ ഉത്തരവാദികൾ അല്ല.. ഇതാണോ മാധ്യമ ധ൪മ്മം. ?

(വാല് കഷ്ണം....ഏത് ജില്ലയില് വെച്ച് മരിച്ചാലെന്താ ? ആനയുടെ മരണം കേരള സംസ്ഥാനത്തിന്ടെ ലിസ്റ്റില് ആയ് കഴിഞ്ഞു. ഇനി ഗോവയില് നിന്നോ, പോണ്ടിച്ചേരിയില് നിന്നോ വന്ന "അതിഥി " ആനയാണെങ്കിലും അത് കേരളത്തിന്ടെ തലയിലായ്.

പണ്ട് ക്യൂബയെപ്പറ്റി പറയാൻ പാടില്ലെന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്. . ഇപ്പോൾ മലപ്പുറത്തെ പറ്റി പറയാൻ പാടില്ല എന്നാണ് പറയുന്നത്. നടക്കട്ടെ..)

Pl comment by Santhosh Pandit (എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, തറക്കുമ്പോള്‍ ആയിരം. പണ്ഡിറ്റിനെ പോലെ ആരും ഇല്ല.)

Related Stories

No stories found.
logo
The Cue
www.thecue.in