ദേശീയ അവാര്‍ഡിനേക്കാള്‍ അസുലഭനിമിഷം അയ്യന്‍കാളി പ്രതിമ അനാച്ഛാദനം ചെയ്യാനായത്: സലിംകുമാര്‍

ദേശീയ അവാര്‍ഡിനേക്കാള്‍ അസുലഭനിമിഷം അയ്യന്‍കാളി പ്രതിമ അനാച്ഛാദനം ചെയ്യാനായത്: സലിംകുമാര്‍
Published on

ജീവിതത്തിലെ ഏറ്റവും അസുലഭ നിമിഷം എന്നത് ദേശീയ അവാര്‍ഡ് കിട്ടിയ സന്ദര്‍ഭം ആയിരുന്നില്ലെന്ന് നടന്‍ സലിംകുമാര്‍. സചിവോത്തമുരം കോളനിയില്‍ അയ്യന്‍കാളി പ്രതിമ അനാച്ഛാദനം ചെയ്യാനായതാണ് ആ സന്ദര്‍ഭമെന്നും സലിംകുമാര്‍

മാധ്യമം ആഴ്ചപ്പതിപ്പില്‍ രൂപേഷ് കുമാറിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്

സലിംകുമാര്‍ അഭിമുഖത്തില്‍

'കോട്ടയത്തും ചങ്ങനാശ്ശേരിക്കും ഇടയിലുള്ള കുറിച്ചി എന്നൊരു സ്ഥലം ഉണ്ട്. അവിടെ സചിവോത്തമപുരം എന്നൊരു ദലിത് ജാതി കോളനിയുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കോളനിയാണ്. അവര്‍ അവിടെ അയ്യന്‍കാളിയുടെ പ്രതിമ സ്ഥാപിച്ചു. അത് അനാച്ഛാദനം ചെയ്തത് ഞാനായിരുന്നു. ഞാന്‍ പട്ടികജാതിയില്‍ പെടുന്ന ഒരാളല്ല. അവര്‍ക്ക് എന്നെ പരിചയമില്ല. എന്നിട്ടും എന്തുകൊണ്ട് എന്നെ വിളിച്ചു? അതൊരു കൊടുക്കല്‍ വാങ്ങല്‍ കൂടി ആണ്. എനിക്കിവിടെ പുലയനില്ല പറയനില്ല ചൊവ്വനില്ല ഒന്നുമില്ല... മണിക്ക് അത് ഉണ്ടായിരുന്നു. ഇതിനെയൊക്കെ മറികടക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും താനൊരു പറയനാണെന്ന ഒരു തോന്നല്‍ മണിക്ക് ഉണ്ടായിരുന്നു. അതിനെ അവന്‍ തകര്‍ക്കാന്‍ ശ്രമിച്ച ആളും ആയിരുന്നു. വിനായകനും ഒരു തകര്‍ക്കലിന്റെ ആളാണ്. തകര്‍ക്കപ്പെടാതെ എത്താന്‍ പറ്റില്ല. വിനായകന് താന്‍ ദലിതനാണ് എന്നു പറഞ്ഞു കരയുന്ന ചിന്താഗതി ഒന്നുമില്ല. അത്തരം ജാതിയുടെ സംഭവങ്ങളൊന്നും അവനെ ബാധിക്കാറില്ല. അവനും ഞാനും പലപ്പോഴും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അവന്‍ അവെന്റ ആള്‍ക്കാരെ തന്നെ കളിയാക്കാറുണ്ട്. അവനെയൊക്കെ ഇത്തരം ജാതിയൊക്കെ ബാധിച്ചാല്‍ ഇവിടെ ഒന്നും എത്തപ്പെടില്ല. എന്തുകൊണ്ട് കലാഭവന്‍ മണി? എന്തുകൊണ്ട് വിനായകന്‍? എന്നു മാത്രം ചിന്തിച്ചാല്‍ മതി.

ദേശീയ അവാര്‍ഡിനേക്കാള്‍ അസുലഭനിമിഷം അയ്യന്‍കാളി പ്രതിമ അനാച്ഛാദനം ചെയ്യാനായത്: സലിംകുമാര്‍
മഅ്ദനി എന്താണ് ചെയ്തത്?, എത്ര വര്‍ഷമായി അദ്ദേഹത്തിനെ പീഡിപ്പിക്കുന്നു: സലിംകുമാര്‍

Related Stories

No stories found.
logo
The Cue
www.thecue.in