കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ട, പ്രധാനമന്ത്രി വ്യക്തത വരുത്തിയാലും സമരം തീരില്ലെന്ന് മേജര്‍ രവി

കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ട, പ്രധാനമന്ത്രി വ്യക്തത വരുത്തിയാലും സമരം തീരില്ലെന്ന് മേജര്‍ രവി
Published on

കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി. അത് എല്ലാവര്‍ക്കും അറിയാമെന്നും ഫെയ്‌സ്ബുക്ക് ലൈവില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്ക് ഗുണകരമാണ് പുതിയ നിയമങ്ങള്‍. എന്തുതന്നെയായാലും കര്‍ഷകന്‍ മുടക്കുന്ന പണം നഷ്ടപ്പെടില്ലെന്ന് ബില്‍ ഉറപ്പുനല്‍കുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ പണം തന്നില്ലെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള അവസരമുണ്ടോയെന്ന ചോദ്യം കേട്ടു. അക്കാര്യത്തില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തിയാലും ഈ സമരം തീരില്ല.

ഉള്ളിക്ക് 20 രൂപയാണ് മുതല്‍മുടക്കെങ്കില്‍ 25 രൂപയ്ക്ക് തങ്ങള്‍ എടുക്കാമെന്ന് കോര്‍പ്പറേറ്റുകള്‍ കൃഷി ഇറക്കുന്നതിന് മുന്‍പേ തന്നെ പറയുകയാണ്. വിളവെടുക്കുമ്പോള്‍ ഉള്ളിക്ക് 10 രൂപയായാലും 25 രൂപ കര്‍ഷകന് കിട്ടും. അതാണ് നിയമത്തിന്റെ ഗുണം. അതേസമയം വിളവെടുപ്പ് സമയത്ത് ഉള്ളിക്ക് വില മുപ്പതോ നാല്‍പതോ ആയാലും നേരത്തേ ഉറപ്പിച്ച 25 രൂപയേ ലഭിക്കൂവെന്നും മേജര്‍ രവി പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ ഉറപ്പാക്കുന്ന തുക പൂര്‍ണ ഉത്തരവാദിത്വത്തോടെ നല്‍കാന്‍ കോര്‍പ്പറേറ്റുകള്‍ തയ്യാറാകണമെന്നുണ്ടോയെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മേജര്‍ രവി വിശദീകരിക്കുന്നുണ്ട്. അക്കാര്യത്തില്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയാലും സമരം പിന്‍വലിക്കാനിടയില്ലെന്നും അത് രാഷ്ട്രീയ അജണ്ടയുള്ളതിനാലാണെന്നും സംവിധായകന്‍ പറഞ്ഞു.

Political Agenda Behind Farmers Agitation, Says Director Major Ravi

Related Stories

No stories found.
logo
The Cue
www.thecue.in