Photo Courtesy : Manorama News
Photo Courtesy : Manorama NewsPhoto Courtesy : Manorama News

‘തൊമ്മി തുണിയില്ലാതെ ഓടേണ്ട’, നാടകത്തില്‍ നഗ്‌നതയാരോപിച്ച് സുവീരന് എന്‍എസ്ഡിയുടെ നോട്ടീസ് 

Published on

നാടകത്തില്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്നാരോപിച്ച് സംവിധായകന്‍ സുവീരന് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ കാരണം കാണിക്കല്‍ നോട്ടീസ്. 'ഭാസ്‌കര പട്ടേലരും തൊമ്മിയുടെ ജീവിതവും' എന്ന നാടകത്തിലെ രംഗത്തിന്റെ പേരിലാണ് എന്‍എസ്ഡി നടപടി. എഴുത്തുകാരന്‍ സക്കറിയയുടെ നോവലെറ്റിനെ ആധാരമാക്കിയാണ് സുവീരന്‍ നാടകമൊരുക്കിയത്. വേദികളില്‍ ഇതിനകം ശ്രദ്ധയാകര്‍ഷിച്ച് സ്വീകാര്യത നേടിയ നാടകം സ്‌കൂള്‍ഓഫ് ഡ്രാമ സംഘടിപ്പിച്ച രാജ്യാന്തര തിയേറ്റര്‍ ഫെസ്റ്റിവലില്‍ അവതരിപ്പിച്ചിരുന്നു. പന്ത്രണ്ടാം തിയ്യതിയായിരുന്നു നാടകം. ഇതിന്റെ സിഡി നല്‍കിയശേഷം മാത്രമാണ് പ്രദര്‍ശനാനുമതി പോലും നല്‍കിയത്.

Photo Courtesy : Manorama News
ഫഹദ് ഫാസില്‍ അഭിമുഖം: അവാര്‍ഡ് വാങ്ങാന്‍ കയറുമ്പോള്‍ പോലും ക്രൗഡിനെ ഫേസ് ചെയ്യാന്‍ പേടി 

എന്നാല്‍ തൊമ്മി എന്ന കഥാപാത്രം നഗ്നനായി ഓടിക്കളിക്കുന്നത്‌ എന്‍എസ്ഡിയെ ചൊടിപ്പിച്ചു. ഇതോടെ നഗ്നതാ പ്രദര്‍ശനമാരോപിച്ച് സുവീരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു. കൂടാതെ നാടകം അവതരിപ്പിച്ചതിന് നല്‍കാനുള്ള പണം തടഞ്ഞുവെയ്ക്കുകയും ചെയ്തു. എന്നാല്‍ അടച്ചിട്ട മുറിയില്‍ അവതരിപ്പിച്ച നാടകത്തിലെ രംഗത്തിന്റെ പേരില്‍ താനെന്തിന് വിശദീകരണം നല്‍കണമെന്ന് സുവീരന്‍ ചോദിക്കുന്നു. നാടകത്തിന്റെ അനുഭവം വര്‍ധിപ്പിക്കാന്‍ നഗ്നതയ്ക്കാകുന്നുണ്ടെങ്കില്‍ അത് ഉപയോഗപ്പെടുത്തുന്നതില്‍ എന്താണ് തെറ്റെന്നും സംവിധായകന്‍ പറയുന്നു. അതേസമയം നാടകശേഷം സുവീരന്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇത്തരമൊരു നടപടിയെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട് രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഒന്നും ചെയ്യുന്നില്ലെന്ന് സുവീരന്‍ വിമര്‍ശിച്ചിരുന്നു.

logo
The Cue
www.thecue.in