വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുവിരുദ്ധനല്ലെന്ന് ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. വാരിയംകുന്നന്‍ പോരാളിയായിരുന്നു, അദ്ദേഹം മലബാര്‍ കലാപത്തിന്റെ നേതൃത്വം വഹിച്ചിരുന്നു. അദ്ദേഹത്തിന് കക്ഷിരാഷ്ട്രീയമുണ്ടായിരുന്നില്ല.
വാരിയംകുന്നന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നിലകൊണ്ടു, സാധ്യമാകുന്ന വിധത്തില്‍ സമരം ചെയ്തു. ആ സമരം വിജയിച്ചില്ലെന്നത് മാത്രമാണ് വസ്തുത. ബ്രിട്ടന്റെ എതിരാളികളില്ലാത്ത സാമ്രാജ്യത്വത്തിനെതിരെ നിലകൊള്ളാനായി എന്നുള്ളത് അത്ഭുതകരമായ കാര്യമാണെന്നും എം.ജി.എസ്. മനോരമാ ചാനല്‍ ചര്‍ച്ചയിലാണ് എംജിഎസ് നാരായണന്‍ ഇക്കാര്യം പറഞ്ഞത്.
ഹിന്ദുക്കളെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് പീഡിപ്പിച്ചതായി ചരിത്രരേഖകളില്‍ കണ്ടിട്ടില്ല. അന്നത്തെ ജന്മികളും ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഹിന്ദുക്കളായിരുന്നു. ആ പശ്ചാത്തലത്തില്‍ ഹിന്ദുക്കളെ ആക്രമിച്ചു എന്ന ഛായ വന്നിട്ടുണ്ടാകാം. അത് ബോധപൂര്‍വം ഹിന്ദുക്കളെ ആക്രമിച്ചുവെന്ന് പറയാനാകില്ല. ചരിത്രത്തില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാളിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും എം.ജിഎസ് നാരായണന്‍