ഞാന്‍ വായിക്കുന്നതിന് ഒരു ടെക്‌നിക്കുണ്ട്, ഇട്ടിക്കോരയെ വായിച്ച് മമ്മൂട്ടിയുടെ വീഡിയോ

ഞാന്‍ വായിക്കുന്നതിന് ഒരു ടെക്‌നിക്കുണ്ട്, ഇട്ടിക്കോരയെ വായിച്ച് മമ്മൂട്ടിയുടെ വീഡിയോ
Published on

കൊവിഡ് ലോക്ക് ഡൗണില്‍ ഫ്രാന്‍സിസ് ഇട്ടിക്കോര വായിച്ച് മമ്മൂട്ടി. ദുല്‍ഖര്‍ സല്‍മാനാണ് മമ്മൂട്ടിയുടെ വീഡിയോ പങ്കുവച്ചത്. ടി ഡി രാമകൃഷ്ണന്‍ എഴുതിയ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ കഥാപാത്രങ്ങളുടെ ശൈലിക്കൊപ്പിച്ചാണ് മമ്മൂട്ടി വായിച്ചത്.

മമ്മൂട്ടി വായനയെക്കുറിച്ച്

വായനാദിനത്തിലും വായനാവാരത്തിലും തന്നെ വായിക്കണമെന്നില്ല. ഒരു ദിവസത്തില്‍ ഒരു വരിയെങ്കിലും വായിക്കാതെ ജീവിതം കടന്നുപോകുന്നില്ല. ഒരു പത്രത്തിന്റെ തലക്കെട്ടോ, ബോര്‍ഡോ വായിക്കും. ആ വായനയെക്കുറിച്ചല്ല, അറിവിനും ആനന്ദത്തിനും വേണ്ടി വായിക്കണം. പറയുന്നത് മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയാണ്. വായനാശീലത്തെക്കുറിച്ചും ലോക്ക് ഡൗണ്‍ കാലത്ത് വായിച്ചതിനെക്കുറിച്ചും മമ്മൂട്ടി സംസാരിക്കുന്നത് ഡിസി ബുക്‌സിന് വേണ്ടി വായനാ വാരത്തില്‍ പുറത്തിറക്കിയ വീഡിയോയിലാണ്.

ടിഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയാണ് വീഡിയോയില്‍ മമ്മൂട്ടി വായിച്ചിരിക്കുന്നത്. കൊവിഡ് നല്‍കിയ നിര്‍ബന്ധിത അവധിയില്‍ വായിക്കാറുണ്ടെന്ന് മമ്മൂട്ടി. പുസ്തകങ്ങള്‍ കുറേ വായിക്കും, ചിലത് പകുതിയില്‍ ഇടും. സിനിമകള്‍ കാണും. പ്രത്യേക ടെക്‌നിക്കിലാണ് വായിക്കുന്നത്.

ഇട്ടിക്കോര സിനിമാ ആലോചനയെക്കുറിച്ച് ടിഡി ദ ക്യു അഭിമുഖത്തില്‍ മുമ്പ് പറഞ്ഞത്

ശങ്കര്‍ രാമകൃഷ്ണന്‍ അത് ചെയ്യണം എന്ന് പറഞ്ഞു. ഞാന്‍ അനുവാദവും നല്‍കി. ശങ്കറിന് വേണ്ടപോലെ മുമ്പോട്ട് പോകാന്‍ കഴിഞ്ഞില്ല. മൂന്ന് നാല് വര്‍ഷം കഴിഞ്ഞു. അങ്ങനെ അത് മുന്നോട്ട് പോയിട്ടില്ല. മുംബൈ ഫിലിം ഫെസ്റ്റിവലില്‍ വേര്‍ഡ് ടൂ സ്‌ക്രീന്‍ എന്ന ഒരു സെഷന്‍ ഉണ്ട്. ആ സെഷനില്‍ ഉള്‍പെടുത്തിയിരുന്ന ഒന്നാണ് ഇട്ടിക്കോര. കൃതികളില്‍ നിന്ന് ചലച്ചിത്രരൂപത്തിലേക്ക് എത്താവുന്ന രചനകളുടെ സെക്ഷന്‍ ആണ്. ഗൗരവത്തോടെ എടുക്കുന്ന ആളുകള്‍ വരുന്നത് പോലെയിരിക്കും ആ സിനിമയുടെ സാധ്യത. മലയാള സിനിമയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ഉണ്ടല്ലോ,അത് പ്രതീക്ഷയുണ്ടാക്കുന്നതാണ്. വലിയ ബഡ്ജറ്റില്‍ ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങിയതൊക്കെ, ആ ഒരു സാഹചര്യത്തില്‍ ഇപ്പോള്‍ എടുക്കാന്‍ ഉള്ള ഒരു സാധ്യത ഉണ്ട്. ഇട്ടിക്കോര വലിയ കാന്‍വാസില്‍ തന്നെ സിനിമയാക്കാന്‍ ഇപ്പോള്‍ സാധിക്കും. നോവല്‍ വരുന്ന സമയത്തും ശങ്കര്‍ അതിന് ശ്രമിക്കുന്ന സമയത്തും അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നില്ല.

ഞാന്‍ വായിക്കുന്നതിന് ഒരു ടെക്‌നിക്കുണ്ട്, ഇട്ടിക്കോരയെ വായിച്ച് മമ്മൂട്ടിയുടെ വീഡിയോ
ടി ഡി രാമകൃഷ്ണന്‍: കാനിബാള്‍ ഫീസ്റ്റ് ഒക്കെ സിനിമയില്‍ വലിയ വെല്ലുവിളി, ഇട്ടിക്കോര ചെയ്യാനാകുന്ന സാഹചര്യം മലയാള സിനിമയില്‍ ഉണ്ട് 
ഞാന്‍ വായിക്കുന്നതിന് ഒരു ടെക്‌നിക്കുണ്ട്, ഇട്ടിക്കോരയെ വായിച്ച് മമ്മൂട്ടിയുടെ വീഡിയോ
മുറ്റത്തൊരു മൈന, വീട്ടിലെ ഫോട്ടോഗ്രഫി; ഓള്‍ഡ് ഹോബീസ് എന്ന് മമ്മൂട്ടി
ഞാന്‍ വായിക്കുന്നതിന് ഒരു ടെക്‌നിക്കുണ്ട്, ഇട്ടിക്കോരയെ വായിച്ച് മമ്മൂട്ടിയുടെ വീഡിയോ
ഉള്‍ക്കടലില്‍ ഒരു മലയാളസിനിമ, ‘ലാഞ്ചി രാമകൃഷ്ണ’നായി ചെമ്പന്‍ ഉരുവില്‍ 
ഞാന്‍ വായിക്കുന്നതിന് ഒരു ടെക്‌നിക്കുണ്ട്, ഇട്ടിക്കോരയെ വായിച്ച് മമ്മൂട്ടിയുടെ വീഡിയോ
ദിവസക്കൂലി കൊണ്ട് മാത്രം ജീവിക്കുന്ന മനുഷ്യരോട് കരുതല്‍ വേണം, നമ്മുക്ക് രക്ഷ വീട് മാത്രമെന്ന് മമ്മൂട്ടി

Related Stories

No stories found.
logo
The Cue
www.thecue.in