ഇ.ഡിയുടെ പവിത്രയോര്‍ത്ത് മറച്ചുവച്ചു, പരിചയമുള്ള മാധ്യമപ്രവര്‍ത്തകനല്ല വിളിച്ചത്: കെ.ടി ജലീല്‍

ഇ.ഡിയുടെ പവിത്രയോര്‍ത്ത് മറച്ചുവച്ചു, പരിചയമുള്ള മാധ്യമപ്രവര്‍ത്തകനല്ല വിളിച്ചത്:  കെ.ടി ജലീല്‍
Published on

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത വിവരം മറച്ചുവച്ചത് അന്വേഷണ ഏജന്‍സിയുടെ പവിത്രത ഓര്‍ത്താണെന്ന് മന്ത്രി കെ.ടി ജലീല്‍. ഇഡി ചോദ്യം ചെയ്ത വിവരം പുറത്തുവിടരുതായിരുന്നു. വിവരം ശേഖരിച്ചത് രഹസ്യമാക്കി വെക്കേണ്ടതായിരുന്നു. ഇഡിയുടെ പവിത്രത കാത്തു സൂക്ഷിക്കണമായിരുന്നു. ആ ചിന്ത തനിക്കുണ്ടായിരുന്നതുകൊണ്ടാണ് ചോദ്യം ചെയ്യല്‍ മാധ്യമങ്ങളില്‍ നിന്ന് മറച്ചുവച്ചതെന്നും മന്ത്രി ജലീല്‍. റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടറില്‍ എം.വി നികേഷ് കുമാറിനോടാണ് പ്രതികരണം.

ഒരു മന്ത്രിയെ ആദ്യമായിട്ടാകില്ലേ തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന എന്‍ഐഎ ചോദ്യം ചെയ്യുന്നത്, അതിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാണെന്നത് പരിഭ്രമമായി ഉള്ളിലുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ:

രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിക്കപ്പെട്ട ഒരു സംഘത്തെക്കുറിച്ചുള്ള എന്തെങ്കിലും അറിവുകള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍, ഒരു മന്ത്രിയെന്ന നിലയില്‍ എന്റെ കയ്യില്‍ ഉണ്ടോ എന്നറിയാനാണ് വിളിക്കുന്നത്. നമ്മുടെ കയ്യില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് കോണ്‍ട്രിബ്യൂട്ട് ചെയ്യാനുള്ള അവസരമാണ് നമ്മുക്ക് കിട്ടുന്നത്. എന്‍ഐഎയുടെയോ, ഏതെങ്കിലും ഏജന്‍സികളുടെയും റിപ്പോര്‍ട്ടില്‍ എന്റെ പേരില്ല. അങ്ങനെ വരില്ലെന്ന് 101 ശതമാനം എനിക്കുറപ്പുണ്ട്. അത്രമേല്‍ ആത്മവിശ്വാസം എനിക്കുണ്ട്.

പരിചയമുള്ള മാധ്യമപ്രവര്‍ത്തകനല്ല വിളിച്ചത്

ഇഡി ചോദ്യം ചെയ്തിരുന്നോ എന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് എന്തിന് കള്ളം പറഞ്ഞുവെന്ന ചോദ്യത്തിന് പരിചയമുള്ള മാധ്യമപ്രവര്‍ത്തകനല്ല വിളിച്ചതെന്നും കെ.ടി ജലീല്‍. എന്‍ഐഎയോട് രാത്രി ഹാജരാകാനാകുമോ എന്ന് ചോദിച്ചത് സൗകര്യപ്രദമായ സമയം അതായത് കൊണ്ടാണ്. എത്രതവണ ചോദ്യം ചെയ്തുവെന്നതിനുള്ള ഉത്തരം ഇഡി പറയട്ടെ എന്നും കെ.ടി ജലീല്‍.

സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാം

യു.എ.ഇ.യില്‍നിന്ന് വന്ന നയതന്ത്ര ബാഗേജുവഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാമെന്ന് കെടി ജലീല്‍. അത് നടന്നിട്ടില്ലെന്ന് പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍ എന്റെ അറിവോ പങ്കോ അതിലുണ്ടായിരുന്നില്ലെന്നും ജലീല്‍ പറഞ്ഞു. മന്ത്രി. ഖുര്‍ആന്‍ കോപ്പികള്‍ താന്‍ ഏറ്റുവാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളികളിലോ മറ്റോ ഖുര്‍ ആന്‍ വിതരണം ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ സ്ഥലമുണ്ട് എന്ന് മാത്രമാണ് യുഎഇ കോണ്‍സുലേറ്റിനോട് താന്‍ അറിയിച്ചതെന്നും ജലീല്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in