ബാര്‍ കോഴവിവാദകാലത്ത് ' എല്ലാ ദു:ഖവും എനിക്ക് തരൂ' മാണി സര്‍ പതിവായ് കേള്‍ക്കുമായിരുന്നു; പഴ്‌സണല്‍ സ്റ്റാഫംഗം

ബാര്‍ കോഴവിവാദകാലത്ത് ' എല്ലാ ദു:ഖവും എനിക്ക് തരൂ' മാണി സര്‍ പതിവായ് കേള്‍ക്കുമായിരുന്നു; പഴ്‌സണല്‍ സ്റ്റാഫംഗം
Published on

ധനമന്ത്രിയായിരിക്കെ കെ.എം മാണിക്കെതിരെ ഇടതുമുന്നണി ഉയര്‍ത്തിയ ബാര്‍ കോഴ ആരോപണം വീണ്ടും ചര്‍ച്ചയായത് നിയസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ്. ബാര്‍ കോഴ ആരോപണം സിപിഎം ശക്തമാക്കിയ കാലത്ത് കാര്‍ യാത്രയില്‍ 'എല്ലാ ദു:ഖവും എനിക്ക് തരൂ' എന്ന ശോകഗാനം മാണി പതിവായ് കേട്ടിരുന്നുവെന്ന് പഴ്‌സണല്‍ സ്റ്റാഫംഗം മനോരമ ന്യൂസിനോട്.

കോഴ മാണി, കാട്ടുകള്ളന്‍, തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഎം കെ.എം മാണിക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നത്.

ലൗലി എന്ന സിനിമയിലെയാണ് എല്ലാ ദുഖവും എനിക്ക് തരൂ എന്ന ഗാനം. ഈ ഗാനം പലവട്ടം വെക്കാന്‍ മാണി ആവശ്യപ്പെടുമായിരുന്നുവെന്നും പഴ്‌സണല്‍ സ്റ്റാഫംഗം സിബി പുത്തട്ട് പറഞ്ഞതായി മനോരമ ന്യൂസ്.

എല്ലാ ദുഃഖവും എനിയ്ക്കു തരൂ..

എന്റെ പ്രിയസഖി പോയ്വരൂ...

മനസ്സില്‍ പടരും ചിതയില്‍ എന്നുടെ

മണിക്കിനാവുകള്‍ എരിയുമ്പോള്‍...

എല്ലാ ദുഃഖവും എനിയ്ക്കു തരൂ..

എന്റെ പ്രിയസഖി പോയ്വരൂ...

ടിവി ഗോപാലകൃഷ്ണന്റെ രചനയില്‍ എം.എസ് ബാബുരാജാണ് ഈണമൊരുക്കിയത്.

ബാര്‍ കോഴയാരോപണം ഉയര്‍ത്തിയാണ് കെഎം മാണിക്കെതിരെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് 2015 ല്‍ നിയമസഭയില്‍ ഇടതുമുന്നണി പ്രതിഷേധം കടുപ്പിച്ചത്. അതൊടുവില്‍ കയ്യാങ്കളിയിലും പൊതുമുതല്‍ നശീകരണത്തിലും കലാശിക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in