കൊവിഡ് സമ്പര്‍ക്ക വ്യാപനം മൂലം ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് കേരളാ എഞ്ചിനിയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷയില്‍ സുരക്ഷാ മാനദണ്ഡം ലംഘിക്കപ്പെട്ടത് വ്യാപമ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കൂട്ടംകൂടിയ സാഹചര്യം സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നുവെന്നാണ് വിമര്‍ശനം.
നാട്ടിലെ മുഴുവൻ മനുഷ്യരുടെയും ജീവൻ കൊണ്ടുള്ള "പരീക്ഷകൾ" നിർത്തിവെക്കുക. മത്സരപരീക്ഷകളേക്കാൾ മനുഷ്യജീവന് വിലനൽക്കുക.
ആഷിഖ് അബു
നാട്ടിലെ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ കൊണ്ടുള്ള 'പരീക്ഷകള്‍' നിര്‍ത്തിവെക്കണമെന്ന് സംവിധായകന്‍ ആഷിക് അബു. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പട്ടം സെന്ററിന് മുന്നിലുള്ള ആള്‍ക്കൂട്ടത്തിന്റെ ചിത്രം പങ്കുവച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. മത്സരപരീക്ഷകളേക്കാള്‍ മനുഷ്യജീവന് വിലനല്‍കണെന്നും ആഷിഖ് അബു.
വ്യാഴാഴ്ച 339 കേസുകളില്‍ 301 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെയായിരുന്നു. ഇത്തരമൊരു ഗുരുതര സാഹചര്യത്തെ തലസ്ഥാനം നേരിടുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയും സാമൂഹിക അകലം പാലിക്കാതെയും പരീക്ഷാ സെന്ററുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടമുണ്ടായത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.