ഗ്രീന്‍ വിസയും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും, യുഎഇയില്‍ വിസാ മാറ്റങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

ഗ്രീന്‍ വിസയും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും, യുഎഇയില്‍ വിസാ മാറ്റങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍
Published on

യുഎഇയില്‍ നാളെ മുതല്‍ വിസാ മാറ്റങ്ങള്‍ പ്രാബല്യത്തിലാകും. വിപുലീകരിച്ച ഗോള്‍ഡന്‍ വിസ സ്കീം, 5 വർഷത്തെ ഗ്രീന്‍ റെസിഡന്‍സ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ, ബിസിനസ് എന്‍ട്രി വിസ, പഠനത്തിനുളള വിസ, താല്‍ക്കാലിക ജോലിയ്ക്കുളള വിസ, തുടങ്ങിയ വിസകള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാനാകും.

വിവിധ തരം വിസകളും ആനുകൂല്യങ്ങളും

1. ഗോള്‍ഡന്‍ വിസ

രാജ്യത്തേക്ക് പ്രഫഷണലുകളെയും നിക്ഷേപകരെയും ആകർഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നത് യുഎഇ ആരംഭിച്ചത്. ഗോള്‍ഡന്‍ വിസ ലഭിക്കാനുളള യോഗ്യതയില്‍ നിലവിലുളള പട്ടിക വിപുലീകരിച്ചിരിക്കുകയാണ് രാജ്യം.ഗോള്‍ഡന്‍ വിസ റിയല്‍ എസ്റ്റേറ്റ്, സ്റ്റാർട്ട് അപ്, ശാസ്ത്രജ്ഞർ,അസാധരണ പ്രതിഭ, വിദഗ്ധ തൊഴിലാളികള്‍, വിദ്യാർത്ഥികള്‍, തുടങ്ങി വ്യത്യസ്ത വിഭാഗങ്ങള്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം.

റിയല്‍ എസ്റ്റേറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് റിയല്‍ എസ്റ്റേറ്റില്‍ രണ്ട് ദശലക്ഷം ദിർഹം നിക്ഷേപം ആവശ്യം. വസ്തു വാങ്ങുന്നവരുടെ നിക്ഷേപവും രണ്ട് ദശലക്ഷത്തില്‍ കൂടുതല്‍ വേണം.

സംരംഭകർക്ക് യുഎഇയില്‍ 3 തരത്തില്‍ ഗോള്‍ഡന്‍ വിസ ലഭിക്കും. സ്റ്റാർട് അപ് യുഎഇയില്‍ രജിസ്ട്രർ ചെയ്യണം.എസ് എം ഇ യുടെ കീഴിലാകണം.വാർഷിക വരുമാനം ഒരു ദശലക്ഷം ദിർഹമോ അതിന് മുകളിലോ ആകണം.

2. ഗ്രീന്‍ വിസയില്‍ അഞ്ച് വർഷമാണ് കലാവധി. സ്പോണ്‍സറുടെ ആവശ്യമില്ല. ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത അനിവാര്യം. കുറഞ്ഞത് 15,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം.

3. നിക്ഷേപകർക്കും സംരംഭകർക്കും ബിസിനസ് വിസയ്ക്ക് അപേക്ഷിക്കാം. സ്പോണ്‍സറുടെ ആവശ്യമില്ല

4. ഫാമിലിവിസയിലും കൃത്യമായ മാറ്റങ്ങളാണ് സെപ്റ്റംബർ മുതല്‍ നടപ്പിലാകുന്നത്. 25 വയസുവരെയുളള ആണ്‍മക്കളെ സ്പോണ്‍സർ ചെയ്യാം. വികലാംഗരായ കുട്ടികള്‍ക്കും പ്രത്യേക പെർമിറ്റ് നല്‍കും. വിവാഹം കഴിക്കാത്ത പെണ്‍മക്കളെ അനിശ്ചിത കാലത്തേക്ക് സ്പോണ്‍സർ ചെയ്യാന്‍ പുതിയ വിസാ മാറ്റത്തിലൂടെ സാധിക്കും.

5 വിവിധ പഠനകോഴ്സുകള്‍, പരിശീലനം എന്നിവയ്ക്ക് പഠനത്തിനുളള വിസയ്ക്ക് അപേക്ഷിക്കാം.ഇന്‍റേണ്‍ഷിപ്പ് യുഎഇയില്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇത് ഉപകാരപ്രദമാകും. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും വിസ സ്പോണ്‍സർ ചെയ്യാം.

6. യുഎഇ പൗരന്‍റെയോ രാജ്യത്തെ താമസക്കാരന്‍റെയോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനുളള വിസയ്ക്ക് അപേക്ഷിക്കാം. സ്പോണ്‍സറുടെ ആവശ്യമില്ല.

7. താല്‍ക്കാലിക തൊഴില്‍ വിസയും പ്രധാനമാറ്റമാണ്. പ്രൊജക്ട് ചെയ്യേണ്ടവർ്ക് അപേക്ഷിക്കാം. താല്‍ക്കാലിക തൊഴില്‍ കരാർ ആവശ്യം. തൊഴിലുടമയില്‍ നിന്ന് കത്തും അനിവാര്യം.

8. ടൂറിസ്റ്റ് വിസ

മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയിലും സ്പോണ്‍സറുടെ ആവശ്യമില്ല. 90 ദിവസം വരെ യുഎഇയില്‍ താമസിക്കാം. 90 ദിവസം കൂടി നീട്ടുകയും ചെയ്യാം. വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുന്‍പുളള ആറ് മാസ കാലയളവില്‍ അപേക്ഷകന് 4000 ഡോളർ (14,700 ദിർഹം )ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കണം.

9 തൊഴില്‍ വിസയില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ സ്പോണ്‍സറുടെ ആവശ്യമില്ല. ലോകത്തിലെ മികച്ച 500 സർവ്വകലാശാലകളില്‍ നിന്ന് ബിരുദം നേടിയവർക്കും തത്തുല്യ യോഗ്യതയുളളവർക്കും അപേക്ഷിക്കാം.മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയത്തിന്‍റെ ആദ്യ മൂന്ന് പട്ടികയില്‍ ഉളളവർക്ക് ഈ വിസ ലഭിക്കും.

നിക്ഷേപം,ടൂറിസം,റിയല്‍ എസ്റ്റേറ്റ് മേഖലുള്‍പ്പടെ വിവിധ മേഖലകളിലെ വളർച്ചയും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നുളളതും ലക്ഷ്യമിട്ടാണ് പുതിയ വിസാ മാറ്റങ്ങള്‍ യുഎഇ നടപ്പില്‍ വരുത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in