യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശനിലയത്തിലേക്ക്

യുഎഇയുടെ 
സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശനിലയത്തിലേക്ക്
Published on

യുഎഇയുടെ ദീർഘകാല ബഹിരാകാശ ദൗത്യത്തിനായി സുല്‍ത്താന്‍ അല്‍ നെയാദി ഇന്ന് ബഹിരാകാശ നിലയത്തിലേക്ക്. നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവർക്കൊപ്പമാണ് നെയാദിയും ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. യുഎഇ സമയം രാവിലെ 10.45 ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകവുമായി (എൻഡീവർ) ഫാൽക്കൺ–9 റോക്കറ്റിലാണ് നെയാദിയുടെ യാത്ര.

ദൗത്യം വിജയമായാല്‍ ദീർഘകാലം ബഹികാരാശ നിലയത്തില്‍ തങ്ങുന്ന ആദ്യ അറബ് സഞ്ചാരിയാകും സുല്‍ത്താന്‍ അല്‍ നെയാദി. യുഎഇയുടെ രണ്ടാം ബഹിരാകാശ ദൗത്യമാണിത്. ബഹിരാകാശത്ത് 180 ദിവസത്തിനിടെ 250 ലേറെ പരീക്ഷണങ്ങള്‍ സുല്‍ത്താന്‍ അല്‍ നെയാദി നടത്തും.

Related Stories

No stories found.
logo
The Cue
www.thecue.in