ഇറാനില്‍ ശക്തമായ ഭൂചലനം, ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം

ഇറാനില്‍ ശക്തമായ ഭൂചലനം, ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം
Published on

ഇറാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു. ശനിയാഴ്ച പുലർച്ചയാണ് ഭൂചലനമുണ്ടായത്. യുഎഇയിലെ വിവിധ ഇടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാർ സാക്ഷ്യപ്പെടുത്തുന്നു. പലയിടങ്ങളിലും കെട്ടിടങ്ങളില്‍ നിന്നും ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങി. ദുബായ്, അബുദബി, റാസല്‍ഖൈമ എമിറേറ്റുകളിലെ വിവിധ ഇടങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങി നില്‍ക്കുന്നതിന്‍റെയും ഫ്ളാറ്റുകളില്‍ പ്രകമ്പനം അനുഭവപ്പെടുന്നതിന്‍റേയും വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിമിഷങ്ങള്‍ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് പലരുടേയും പ്രതികരണം. യു.എ.ഇ സമയം രാത്രി 1.32ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം രേഖപ്പെടുത്തിയതായി ദേശീയ ഭൗമപഠന കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി നിന്ന ജനങ്ങളെ പലയിടങ്ങളിലും പോലീസെത്തിയാണ് തിരികെ വീട്ടിലേക്ക് അയച്ചത്.

പ്രാദേശിക സമയം 1.32 ന് ഇറാനിലുണ്ടായ ഭൂചലനത്തില്‍ മൂന്ന് പേർ മരിക്കുകയും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. 10 കിലോമീറ്റർ ദൂരത്തിലാണ് ആദ്യചലനം അനുഭവപ്പെട്ടത്. 6.3 ആയിരുന്നു തീവ്രത. എന്നാല്‍ പിന്നീട് 3.24 ഓടെ വീണ്ടും ഒരു ഭൂചലനം കൂടി അനുഭവപ്പെട്ടു. യുഎഇയ്ക്ക് പുറമെ ബഹ്റിന്‍, ഖത്തർ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലെവിടെയും നാശ നഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in