മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവർക്ക് ഷാർജ ഭരണാധികാരിയുടെ 50,000 ദിർഹം ധനസഹായം

മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവർക്ക് ഷാർജ ഭരണാധികാരിയുടെ 50,000 ദിർഹം ധനസഹായം
Published on

കഴിഞ്ഞ വാരമുണ്ടായ മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് ഷാ‍ർജ ഭരണാധികാരി. 50,000 ദിർഹം നല്‍കാനാണ് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഉത്തരവ്. വീട് നഷ്ടപ്പെട്ട് താല്‍ക്കാലിക താമസസ്ഥലങ്ങളിലും ഹോട്ടലുകളിലും അഭയം തേടിയവർക്ക് തീരുമാനം പ്രയോജനപ്രദമാകും.

പ്രാദേശിക റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാർജ സാമൂഹ്യസേവനവിഭാഗം തലവന്‍ അഫാഫ് അല്‍ മറിയാണ് ഇക്കാര്യം അറിയിച്ചത്. മഴക്കെടുതിയില്‍ വീട് നഷ്ടമായ 65 ഓളം കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുകയെന്നാണ് പ്രതീക്ഷ. മഴക്കെടുതിയില്‍ 7 പേർമരിക്കുകയും ചെയ്തിരുന്നു. ഫുജൈറ, റാസല്‍ഖൈമ,അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍,ഷാർജയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് മഴ ഏറെ നാശം വിതച്ചത്. കല്‍ബയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. പ്രളയക്കെടുതി നാശം വിതച്ച ഇടങ്ങളില്‍ അധികൃതർ സന്ദർശനം നടത്തുകയും നഷ്ടങ്ങളുടെ കണക്കെടുക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in