യുഎഇയിലെ ഫാർമസികളില്‍ കോവിഡ്- ഇന്‍ഫ്ലുവന്‍സ വാക്സിനുകള്‍ ലഭ്യമാക്കാന്‍ അധികൃതർ

യുഎഇയിലെ ഫാർമസികളില്‍ കോവിഡ്- ഇന്‍ഫ്ലുവന്‍സ വാക്സിനുകള്‍ ലഭ്യമാക്കാന്‍ അധികൃതർ
Published on

യുഎഇയിലെ ഫാർമസികളില്‍ അധികം വൈകാതെ കോവിഡ് ഇന്‍ഫ്ലുവന്‍സ വാക്സിനുകള്‍ ലഭ്യമാക്കും. നിലവില്‍ അബുദബിയിലെ ചില ഫാർമസികളില്‍ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സമാന മാതൃകയില്‍ ആരോഗ്യഅധികൃതരുടെ മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിച്ചാകും ദുബായിലും മറ്റ് വടക്കന്‍ എമിറേറ്റുകളിലും ഫാർമസികളിലൂടെ വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുക. ഇത് കൂടാതെ കോവിഡ് - ഇന്‍ഫ്ലുവന്‍സ വാക്സിനുകള്‍ എടുക്കുമ്പോള്‍ രണ്ടാഴ്ചത്തെ ഇടവേള ആവശ്യമുണ്ടാവില്ലെന്നും സീസണല്‍ ഇന്‍ഫ്ലുവന്‍സ വാക്സിന്‍ ദേശീയ അവബോധ ക്യാംപെയിനിന്‍റെ ഉദഘാടനവേളയില്‍ അധികൃതർ അറിയിച്ചു.

ഫാർമസികളിലൂടെ വാക്സിനുകള്‍ ലഭ്യമാക്കാനുളള തീരുമാനം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ പേരിലേക്ക് വേഗത്തില്‍ വാക്സിനെത്താനും സമൂഹത്തിന്‍റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പൊതുജനാരോഗ്യ മേഖലയുടെ അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഡോ ഹുസൈന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ റാന്‍ഡ് പറഞ്ഞു. ഒരേ ദിവസം തന്നെ ഇരു വാക്സിനുകളും എടുക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

വാക്സിനുകള്‍ ലഭ്യമാക്കാന്‍ താല്‍പര്യപ്പെടുന്ന ഫാർമസികള്‍ക്ക് ബന്ധപ്പെട്ട അതോറിറ്റിയുടെ ലൈസന്‍സ് ഉണ്ടായിരിക്കണം. നിബന്ധനകള്‍ പാലിക്കുകയും വേണം. ഒക്ടോബർ ആദ്യവാരത്തോടെ ഫാർമസികളിലൂടെ വാക്സിനുകള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in