യുഎഇ ദേശീയ ദിനം: 3 എമിറേറ്റുകളില്‍ ഗതാഗത പിഴകളില്‍ ഇളവ്

യുഎഇ ദേശീയ ദിനം: 3 എമിറേറ്റുകളില്‍ ഗതാഗത പിഴകളില്‍ ഇളവ്
Published on

യുഎഇയുടെ 52 മത് ദേശീയ ദിനത്തോട് അനുബന്ധിച്ച് വിവിധ എമിറേറ്റുകളില്‍ ഗതാഗത പിഴകളില്‍ ഇളവ് പ്രഖ്യാപിച്ചു. ഫുജൈറയിലും ഉമ്മുല്‍ ഖുവൈനിലും റാസല്‍ഖൈമയിലുമാണ് നിലവില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

ഫുജൈറയില്‍ ഗതാഗത പിഴകളില്‍ 50 ശതമാനമാണ് ഇളവ് നല്‍കിയിട്ടുളളത്. നവംബർ 30 മുതല്‍ 52 ദിവസത്തേക്ക് ഇളവ് പ്രയോജനപ്പെടുത്താം. ഫുജൈറ കിരീടവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷാർഖിയുടെ നിർദ്ദേശപ്രകാരമാണ് ഇളവ്. നവംബർ 30 ന് മുന്‍പ് കിട്ടിയ ഗതാഗത പിഴകള്‍ക്കാണ് ഇളവ് ബാധകമാകുക. ബ്ലാക്ക് പോയിന്‍റിനും വാഹനം കണ്ടുകെട്ടലിനും ഇത് ബാധകമാണെങ്കിലും ഗുരുതര നിയമലംഘനങ്ങള്‍ക്ക് ഇളവ് അനുവദിക്കില്ല.

നേരത്തെ ഉമ്മുല്‍ ഖുവൈനിലും ഗതാഗത പിഴകള്‍ക്ക് ഇളവ് അനുവദിച്ചിരുന്നു. 50 ശതമാനം ഇളവാണ് നല്‍കിയത്. നവംബർ 1 ന് മുന്‍പ് കിട്ടിയ പിഴകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുളളത്. ഡിസംബർ 1 മുതല്‍ ജനുവരി 7 വരെ ഇളവ് പ്രയോജനപ്പെടുത്താം. എന്നാല്‍ ഗുരുതരമായ രീതിയില്‍ വാഹനമോടിച്ചതിന് കിട്ടിയ പിഴയില്‍ ഇളവില്ല. പൊതു-സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശം വരുത്തിയതിന ലഭിച്ച പിഴയിലും റെഡ് സിഗ്നല്‍ മറികടന്നതിനും ഇളവ് നല്‍കില്ലെന്ന് ഉമ്മുല്‍ ഖുവൈന്‍ പോലീസ് അറിയിച്ചിട്ടുണ്ട്. എഞ്ചിന്‍ രൂപം മാറ്റിയതിനും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനും കിട്ടിയ പിഴകളും പൂർണമായും അടയ്ക്കണം. റാസല്‍ ഖൈമയിലും 50 ശതമാണ് ഗതാഗത പിഴകളില്‍ നല്‍കിയിരിക്കുന്ന ഇളവ്.

Related Stories

No stories found.
logo
The Cue
www.thecue.in