പലസ്തീന് 50 ദശലക്ഷം ദിർഹത്തിന്‍റെ മാനുഷിക സഹായം പ്രഖ്യാപിച്ച് യുഎഇ

പലസ്തീന് 50 ദശലക്ഷം ദിർഹത്തിന്‍റെ മാനുഷിക സഹായം പ്രഖ്യാപിച്ച് യുഎഇ
Published on

പലസ്കീന്‍ ജനതയ്ക്ക് 50 ദശലക്ഷം ദിർഹത്തിന്‍റെ മാനുഷിക സഹായം പ്രഖ്യാപിച്ച് യുഎഇ. പലസ്തീന് സഹായം എത്തിക്കുന്നതിന് വേണ്ടിയുളള ക്യാംപെയിനും രാജ്യത്ത് തുടക്കമായി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് വഴിയാകും സഹായം എത്തിക്കുക. ഗാസയ്ക്കായി അനുകമ്പയെന്ന സന്ദേശമുയർത്തിയാണ് ക്യാംപെയിന്‍. വേൾഡ് ഫുഡ് പ്രോഗ്രാം, വിദേശകാര്യ മന്ത്രാലയം, കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ ആരംഭിച്ചത്.

പലസ്തീന് രണ്ട് കോടി ഡോളറിന്‍റെ സഹായം എത്തിക്കാന്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. കൂടാതെ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് വഴി 50 മില്യൺ ഡോളർ അധികമായി വിതരണം ചെയ്യാൻ നിർദ്ദേശിച്ചിരുന്നു.

ഫ്രങ്ക് ഫർട്ട് രാജ്യാന്തര പുസ്തകമേളയില്‍ നിന്ന് ഷാർജ ബുക്ക് അതോറിറ്റി പിന്മാറി

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് രാജ്യാന്തര പുസ്തകമേളയിൽ നിന്നും ഷാർജ ബുക്ക് അതോറിറ്റി പിൻമാറി. പലസ്‌തീൻ എഴുത്തുക്കാരിയായ അദാനിയ ശിബലിക്കുള്ള പുരസ്‌കാരം റദ്ദാക്കിയ സംഘാടകരുടെ നടപടിയുടെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. ഷാർജയുടെ എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷനും ഫ്രാങ്ക്ഫർട്ട് മേളയിൽ നിന്നും പിന്മാറി. പലസ്‌തീനി പെൺകുട്ടിയുടെ കഥപറയുന്ന 'മൈനർ ഡീറ്റെയിൽ' എന്ന നോവലിന് പ്രഖ്യാപിച്ച ലിബെറാറ്റർപ്രെസ് സാഹിത്യ പുരസ്‌കാരമാണ് ജർമ്മനി റദ്ദാക്കിയത്. ആളുകൾ തമ്മിലുള്ള ആശയവിനിമയത്തിന് സംസ്കാരവും പുസ്തകങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതിനാലാണ് മേളയിൽ നിന്നും പിന്മാറുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in