ഡിസംബർ മാസത്തെ ഇന്ധനവിലയില്‍ യുഎഇയില്‍ 2 ഫില്‍സിന്‍റെ കുറവ് രേഖപ്പെടുത്തി. നവംബറില്‍ ലിറ്ററിന് 30 ഫില്‍സ് ഉയർന്ന ശേഷമാണ് ഡിസംബറില്‍ 2 ഫില്‍സിന്‍റെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 30 ഫില്‍സാണ് നിരക്ക്. നവംബറില്‍ ഇത് 3 ദിർഹം 32ഫില്‍സായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 18 ഫില്‍സായി. നവംബറില്‍
3 ദിർഹം 20 ഫില്‍സായിരുന്നു നിരക്ക്. ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 11 ഫില്‍സായി. നവംബറില്‍ ഇത് 3 ദിർഹം 13 ഫില്‍സായിരുന്നു.ഡീസല്‍ വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലിറ്റിന് 4 ദിർഹം 01 ഫില്‍സായിരുന്ന ഡീസല്‍ വില 3 ദിർഹം 74 ഫില്‍സായി.
ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കാനുളള ചെലവ് എന്ത്,അറിയാം.
ശരാശരി 51 ലിറ്ററുളള വാഹനങ്ങള്‍ക്കാണെങ്കില്‍ സൂപ്പർ 98 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കാന്‍ 168.3 ദിർഹമാകും. ഡിസംബറില്‍ 169.32 ദിർഹമായിരുന്നു നിരക്ക്.സ്പെഷല്‍ 95 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ഡിസംബറില്‍ 162.18 ദിർഹമാകും.നവംബറില്‍ ഇത് 163.2 ആയിരുന്നു. ഇ പ്ലസ് 91 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ നവംബറില്‍ 159.63 ദിർഹം നല്കണമായിരുന്നു ഡിസംബറില്‍ അത് 158.61 ആയി കുറഞ്ഞു.
62 ലിറ്റർ കപ്പാസിറ്റിയുളള വാഹനങ്ങളാണെങ്കില്‍ സൂപ്പർ 98 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ഡിസംബറില്‍ 204.6 ദിർഹമാണ് ചെലവ്. നവംബറില്‍ ഇത് 205.84 ആയിരുന്നു.സ്പെഷല്‍ 95 പെട്രോളാണെങ്കില്‍ നവംബറില്‍ 198.4 ദിർഹമായിരുന്നു ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കാന്‍ വേണ്ടിയരുന്നതെങ്കില്‍ ഡിസംബറില്‍ അത് 197.16 ആയി കുറഞ്ഞു.ഇ പ്ലസ് 91 പെട്രോളാണെങ്കില്‍ ഡിസംബറില്‍ 192.82 ദിർഹമാണ്ചെലവ്. നവംബറില്‍ ഇത് 194.06 ദിർഹമായിരുന്ന സ്ഥാനത്താണിത്.
74 ലിറ്റർ ടാങ്ക് കപ്പാസിറ്റിയുളള എസ് യു വിയാണെങ്കില്‍ ഫുള്‍ടാങ്ക് പെട്രോളടിക്കാന്‍, സൂപ്പർ 98 പെട്രോള്‍ അടിക്കാന്‍ ഡിസംബറില്‍ 244.2 ദിർഹം മതിയാകും.നവംബറില്‍ ഇത് 245.68 ആയിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ഡിസംബറില്‍ 235.32, നവംബറില്‍ 236.8 ദിർഹം ഇ പ്ലസ് 91 പെട്രോള്‍ ഡിസംബറില്‍ 230.14 ദിർഹം, നവംബറില്‍ 231.62 ദിർഹം