യുഎഇ പൊതുമാപ്പ് നീട്ടി

യുഎഇ പൊതുമാപ്പ് നീട്ടി
Published on

യുഎഇ പൊതുമാപ്പ് നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റി. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് രാജ്യം വിടാനോ വിസ നിയമാനുസൃതമാക്കാനോ ഇനി ഡിസംബർ 31 വരെ സമയമുണ്ട്. നേരത്തെ ഒക്ടോബർ 31 വരെയായിരുന്നു സമയം നല്‍കിയിരുന്നത്.

യുഎഇയുടെ 53 മത് ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് പൊതുമാപ്പ് നീട്ടിനല്‍കിയത്. കൂടാതെ അവസാന ദിനങ്ങളില്‍ അപേക്ഷകരുടെ വലിയ തിരക്കും അനുഭവപ്പെട്ടിരുന്നു.സെപ്റ്റംബർ 1 ന് ആരംഭിച്ച പൊതുമാപ്പില്‍ ഇതുവരെ നിരവധിപേരാണ് ആനുകൂല്യം പ്രയോജനപ്പെടുത്തി വിസ രേഖകള്‍ ശരിയാക്കിയത്. അനധികൃത താമസത്തിന് ഈടാക്കുന്ന പിഴയില്‍ ഉള്‍പ്പടെ ഇളവ് നല്‍കിയിരുന്നു. എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം വിടണമെന്നാണ് ഐസിപി നിർദ്ദേശം.

Related Stories

No stories found.
logo
The Cue
www.thecue.in