നിയമവിരുദ്ധമായ ഉളളടക്കത്തില്‍ നെറ്റ് ഫ്ലിക്സിന് മുന്നറിയിപ്പ് നല്‍കി യുഎഇ

നിയമവിരുദ്ധമായ ഉളളടക്കത്തില്‍ നെറ്റ് ഫ്ലിക്സിന് മുന്നറിയിപ്പ് നല്‍കി യുഎഇ
Published on

രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗായ നെറ്റ് ഫ്ലിക്സിന് മുന്നറിയിപ്പ് നല്‍കി യുഎഇ. രാജ്യത്തെ ടെലി കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയും യുഎഇ മീഡിയ റെഗുലേറ്ററി ഓഫീസും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം യുഎഇ വ്യക്തമാക്കുന്നത്.

കുട്ടികള്‍ക്ക് അനുചിതമെന്നു തോന്നുന്ന ഉളളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സാമൂഹിക മൂല്യങ്ങൾക്ക് വിരുദ്ധമായതും യുഎഇയിലെ മാധ്യമ പ്രക്ഷേപണ നിയന്ത്രണങ്ങൾ ലംഘിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോമില്‍ സംപ്രേഷണം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടർന്നാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ച സൗദി അറേബ്യ ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത യോഗവും നെറ്റ് ഫ്ലിക്സിനെതിരെ സമാനമായ മുന്നറിയിപ്പ് നല്‍കിയുന്നു. ഇസ്‌ലാമിക, സാമൂഹിക മൂല്യങ്ങളും തത്വങ്ങളും ലംഘിക്കുന്നതായി കരുതപ്പെടുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് സംയുക്ത സമതി ആവശ്യപ്പെട്ടതായാണ് അല്‍ എകറബിയ ട്വീറ്റില്‍ പറയുന്നത്. കുട്ടികൾക്ക് എന്ന പേരിൽ നൽകുന്ന പരിപാടികളിലും ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുണ്ട്. ഇത് നീക്കം ചെയ്യാന്‍ നെറ്റ് ഫ്ളിക്സ് തയ്യാറാകണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ സബ്സ് ക്രിപ്ഷന്‍ ഉളള ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ് ഫോമാണ് നെറ്റ് ഫ്ളിക്സ്.

Related Stories

No stories found.
logo
The Cue
www.thecue.in