ഫിഫ ലോകകപ്പ്: 100 ദിർഹത്തിന് ഒന്നിലധികം തവണ പ്രവേശിക്കാവുന്ന വിസ പ്രഖ്യാപിച്ച് യുഎഇ

ഫിഫ ലോകകപ്പ്: 100 ദിർഹത്തിന് ഒന്നിലധികം തവണ പ്രവേശിക്കാവുന്ന വിസ പ്രഖ്യാപിച്ച് യുഎഇ
Published on

ഫിഫ ലോകകപ്പിന് മുന്നോടിയായി 100 ദിർഹത്തിന് ഒന്നിലധികം തവണ പ്രവേശിക്കാവുന്ന വിസ പ്രഖ്യാപിച്ച് യുഎഇ.ഖത്തറിന്‍റെ ഹയാ കാർഡ് ഉളളവർക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. നവംബർ 20 മുതല്‍ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവർക്ക് ഖത്തർ നല്‍കുന്ന വ്യക്തിഗത രേഖയാണ് ഹയാകാർഡ്. യുഎഇയില്‍ താമസിച്ച് ഖത്തറിലെ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവർക്കായാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ യുഎഇ നല്‍കുന്നത്.

പ്രത്യേകതകള്‍

വിസയെടുത്ത് 90 ദിവസത്തിനുളളില്‍ ഒന്നിലധികം തവണ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.

100 ദിർഹമാണ് വിസ നിരക്ക്

അടുത്ത 90 ദിവസത്തേക്ക് കൂടി വിസ നീട്ടിയെടുക്കാം.

നവംബർ ഒന്നുമുതല്‍ വിസയ്ക്ക് അപേക്ഷിക്കാം.

വിസ നല്‍കാത്ത രാജ്യങ്ങളിലെ പൗരന്മാർക്ക് ഇത് ബാധകമല്ല. അവർക്ക് സാധാരണ രീതിയിലുളള നടപടിക്രമങ്ങള്‍ ബാധകമാണ്

അപേക്ഷിക്കേണ്ടത് എങ്ങനെ

https://www.icp.gov.ae/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കാം.

സ്മാർട് ചാനല്‍ ലിങ്ക് തെരഞ്ഞെടുക്കുക

പ്രധാനമെനുവില്‍ നിന്ന് പബ്ലിക് സർവ്വീസാണ് തെരഞ്ഞെടുക്കേണ്ടത്.

ഹയാ കാർഡ് ഹോള്‍ഡേഴ്സ് വിസ തെരഞ്ഞെടുക്കുക

ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in