കോവിഡ് ജോലി നഷ്ടമാക്കി, പഞ്ചാബ് സ്വദേശി സുമൈർ ഇപ്പോള്‍ കോടിപതി, ഭാഗ്യം തുണച്ച് മലയാളിയും

പഞ്ചാബ് സ്വദേശി സുമൈറും മലപ്പുറത്തുകാരന്‍ ഷഹബാസും
പഞ്ചാബ് സ്വദേശി സുമൈറും മലപ്പുറത്തുകാരന്‍ ഷഹബാസും
Published on

കോവിഡ് കാലത്ത് യുഎഇയില്‍ നിന്ന് ജോലി നഷ്ടമായി സ്വന്തം നാട്ടിലേക്ക് വിമാനം കയറിയതാണ് പഞ്ചാബ് സ്വദേശിയായ സുമൈ‍ർ. ഖത്തറിൽ ഓയില്‍ ആന്‍റ് ഗ്യാസ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് ഇപ്പോൾ.2014 മുതല്‍ 2020 വരെയാണ് യുഎഇയില്‍ ജോലിയിലുണ്ടായിരുന്നത്. പിന്നീട് 2022 ല്‍ വീണ്ടും ഖത്തറിലെത്തി ജോലി തുടരവെയാണ് ഭാഗ്യം മെഹസൂസിന്‍റെ രൂപത്തില്‍ വന്ന് ഷഹബാസിനെ കോടീശ്വരനാക്കിയത്. മെഹസൂസിന്‍റെ 126 മത് നറുക്കെടുപ്പിലാണ് ഷഹബാസിനെ ഭാഗ്യം തുണച്ചത്.

കഴിഞ്ഞ രണ്ടുവർഷമായി മഹ്സൂസ് നറുക്കെടുപ്പില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ഭാഗ്യം തുണയ്ക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് സുമൈർ പറയുന്നു. കുറച്ച് പണം സമ്പാദ്യമായി കരുതണം. അർഹതപ്പെട്ടവർക്കായി കുറച്ച് പണം മാറ്റിവയ്ക്കണമെന്നും സുമൈർ പറഞ്ഞു. പത്ത് വയസായ മകനും ഭാര്യയുമടങ്ങുന്നതാണ് കുടുംബം.

സുമൈർ കുടുംബത്തോടൊപ്പം
സുമൈർ കുടുംബത്തോടൊപ്പം

മലപ്പുറം സ്വദേശിയായ ഷഹബാസ് മഹസൂസിന്‍റെ 127 മത് നറുക്കെടുപ്പിലാണ് വിജയിയായത്. ഖത്തറില്‍ എഞ്ചിനീയറായി ജോലിചെയ്യുന്ന ഷഹബാസ് രണ്ട് വർഷമായി സജീവമായി മഹസൂസിന്‍റെ ഭാഗമാണ്. ഭാഗ്യം മാറി മറിഞ്ഞത് ഇക്കഴി‍ഞ്ഞ ശനിയാഴ്ച. കൂട്ടുകാർക്കൊപ്പം ഓണ്‍ലൈനിലാണ് നറുക്കെടുപ്പ് കണ്ടുകൊണ്ടിരുന്നത്. പേരെഴുതിക്കാണിച്ചപ്പോള്‍ അത്ഭുതവും സന്തോഷവും തോന്നി.ആദ്യം നാട്ടിലുളള ഭാര്യയോടാണ് ഇക്കാര്യം പറഞ്ഞത്. ഫോണിലൂടെ സന്തോഷം പങ്കുവച്ചു ഇരുവരും. 10ലക്ഷം യുഎഇ ദിർഹമാണ് സുമൈറിനും ഷഹബാസിനും സമ്മാനമായി ലഭിക്കുക.ഏകദേശം രണ്ടേകാല്‍ കോടി ഇന്ത്യൻ രൂപ.

ഇതുവരെ 42 പേരാണ് മഹ്സൂസിലൂടെ കോടീശ്വരന്മാരായിട്ടുളളളത്. ഓരോ ആഴ്ചയും 1,000,000 ദിർഹത്തിന്‍റെ സമ്മാനം മഹ്സൂസ് ഉറപ്പുനല‍്കുന്നു. 35 ദിര്‍ഹം മാത്രം മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി ഗെയിം കളിക്കാം. ശനിയാഴ്ച്ചകളിലെ നറുക്കെടുപ്പിലും പിന്നീട് ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാം. AED 20,000,000 ആണ് ടോപ് പ്രൈസ്

Related Stories

No stories found.
logo
The Cue
www.thecue.in