അബൂദബിയില്‍ എത്തുന്നവർക്ക് ഇനി പി.സി.ആർ പരിശോധന വേണ്ട; പുതിയ ഇളവുകള്‍

അബൂദബിയില്‍ എത്തുന്നവർക്ക് ഇനി പി.സി.ആർ പരിശോധന വേണ്ട; പുതിയ ഇളവുകള്‍
Published on

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി അബൂദബി. രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്നവർക്ക് കോവിഡ് പരിശോധന ഒഴിവാക്കി. വാക്സിനെടുത്തവർക്കും എടുക്കാത്തവർക്കും നിർദ്ദേശം ബാധകമാണ്. യാത്രാക്കാർക്ക് വേണമെങ്കില്‍ സ്വന്തം ചെലവില്‍ പിസിആർ പരിശോധന നടത്താം. ആഗമന ടെർമിനലില്‍ 40 ദിർഹം നല്‍കിയാല്‍ പരിശോധനയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

നേരത്തെ വാക്സിനെടുത്തവർക്ക് യാത്രയ്ക്ക് മുന്‍പുളള പിസിആർ പരിശോധന ഒഴിവാക്കിയിരുന്നു. വാക്സിനെടുക്കാത്തവരാണെങ്കില്‍ 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ പരിശോധനാ ഫലം വേണം. അതല്ലെങ്കില്‍ 30 ദിവസത്തിനുളളില്‍ കോവിഡ് വന്ന് ഭേദമായെന്ന ക്യൂ.ആർ കോഡുളള സർട്ടിഫിക്കറ്റ് വേണം. 16 വയസിന് താഴെയുളളവരെ ഒഴിവാക്കിയിട്ടുണ്ട്.

അബൂദബിയിൽ നിന്ന് പുറപ്പെടുന്നതോ അബൂദബി വഴി പോകുന്നതോ ആയ യാത്രക്കാർക്ക് അവരുടെ അവസാന ലക്ഷ്യസ്ഥാനത്ത് നിർബന്ധമില്ലെങ്കിൽ പിസിആർ പരിശോധന ആവശ്യമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in