യുഎഇ വിപണിയില്‍ സ്മാ‍ർട്ടായി ടിസിഎല്‍

യുഎഇ വിപണിയില്‍  സ്മാ‍ർട്ടായി ടിസിഎല്‍
Published on

യുഎഇ വിപണിയില്‍ കുതിപ്പ് നടത്തി ടിസിഎല്‍. 2021 ല്‍ ആഗോളതലത്തില്‍ 11.5 ശതമാനമാണ് വിപണി വിഹിതത്തില്‍ വർദ്ധനവുണ്ടായിരിക്കുന്നത്. 24.6 ദശലക്ഷം യൂണിറ്റ് എല്‍സിഡി ടിവി ഷിപ്മെന്‍റും ഒ എസ് സ്മാർട് ടിവി ബ്രാന്‍സുമായുളള ശതമാനകണക്കാണിത്.2022 ലെ ആദ്യ മൂന്ന് മാസങ്ങള്‍ക്കിടെയും ടിസിഎല്‍ ഗണ്യമായ വളർച്ച രേഖപ്പെടുത്തി. .2021 ല്‍ സൗദി അറേബ്യയിൽ കമ്പനി മൂന്നാം സ്ഥാനം ഉറപ്പിക്കുകയും ഭൂരിഭാഗം മധ്യപൂർവ്വ ദേശ വിപണികളിലും ഗണ്യമായ വിപണി വിഹിതം നേടുകയും ചെയ്തിട്ടുണ്ട്. നിലവിൽ യുഎഇയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ടിസിഎല്‍ ഉണ്ട്.

ജീവിതശൈലിമാറുന്നതിന് അനുസരിച്ച് ശീലങ്ങളും മാറുകയാണ്. വീട്ടില്‍ ഹോം തിയറ്റർ അനുഭവം നല്‍കുന്ന എൽഇഡി, ക്യുഎൽഇഡി സി സീരീസ് ടിവികളാണ് യുഎഇ വിപണിയില്‍ പുതുതായി അവതരിപ്പിച്ചിട്ടുളളത്. നിർമ്മിത ബുദ്ധി ഉപയോഗിച്ചുളള ഗൃഹോപകരണങ്ങള്‍ക്കും ആവശ്യക്കാരേറെയാണെന്ന് വിപണിയില്‍ നിന്നുളള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.

ഗൂഗിൾ ടിവിയ്‌ക്കൊപ്പം സമഗ്രമായ വിനോദ അനുഭവവും അസാധാരണമായ വീഡിയോ ഗെയിമിംഗ് പ്രകടനവും നൽകുന്നതിനാണ് മികച്ച ക്യുഎൽഇഡി 4കെ വിനോദ കേന്ദ്രമെന്ന നിലയിൽ സി735യും സി635യും രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇത്തരത്തിലുളള ടിവികള്‍ യുഎഇയിലും മധ്യപൂർവ്വ ദേശത്തും ആഫ്രിക്കയിലും ഉടന്‍ ലഭ്യമാകും. ഭാവി മുന്നില്‍ കണ്ടുകൊണ്ട് ഫ്രഷ് ഇൻ എസി,സ്വീവ സീരീസ് റോബോർട്ട് വാക്വം ക്ലീനർ,ബ്രീവ സീരീസ് എയർ പ്യൂരി ഫയറുകൾ, പി2 സീരീസ് ഓട്ടോ-ഡോസ് വാഷിംഗ് മെഷീനുകൾ എന്നിവയും പ്രഖ്യാപിച്ചു.ടിസിഎൽ എംഇഎയുടെ സീനിയർ മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് മിൻഹാജുദ്ദീൻ,ടിസിഎൽ മിഡിൽ ഈസ്റ്റ് & ആഫ്രിക്ക ജനറൽ മാനേജർ സണ്ണി യാങ് എന്നിവര‍ാണ് ദുബായില്‍ പ്രഖ്യാപനം നടത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in