ഗതാഗതമേഖലയിലെ പ്രവർത്തനം വിലയിരുത്തി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍

ഗതാഗതമേഖലയിലെ പ്രവർത്തനം വിലയിരുത്തി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍
Published on

ദുബായ് ഗതാഗതമേഖലയിലെ വിവിധ പദ്ധതികള്‍ വിലയിരുത്തി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2024 -27 ല്‍ നടപ്പിലാക്കാനിരിക്കുന്ന 16 ബില്ല്യണ്‍ ദിർഹം ചെലവുവരുന്ന വികസന പദ്ധതികള്‍ ഉള്‍പ്പടെ അദ്ദേഹം വിലയിരുത്തി.ദുബായുടെ റോഡ് ഗതാഗത മേഖലയില്‍ 22 പദ്ധതികളാണ് നടപ്പിലാക്കുന്നത്. പദ്ധതികള്‍ പൂർത്തിയായാല്‍ 6 ദശലക്ഷത്തിലധികം പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തിയുളള സമഗ്രവികസനമാണ് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ലക്ഷ്യമിടുന്നത്. പൊതുഗതാഗതമേഖലയില്‍ ഉള്‍പ്പെടുന്ന റോഡ് ശൃംഖല, സൈക്ലിങ് ട്രാക്കുകള്‍ തുടങ്ങിയവയുടെ 2006 മുതലുളള വികസനം വിശദീകരിക്കുന്ന പഠന വീഡിയോ ഹംദാന്‍ വീക്ഷിച്ചു. റോഡ് ശൃംഖല, 8,715 കിലോമീറ്ററില്‍ നിന്ന് 18,990 ആയി ഉയർന്നു, 117 ശതമാനമാണ് വർദ്ധനവ്.ദുബായ് ക്രീക്കിന് കുറുകെയുള്ള പാതകളുടെ എണ്ണം 16 ൽ നിന്ന് 61 ആയി ഉയർന്നു. 281 ശതമാനമാണ് വർദ്ധനവ്. പാലങ്ങളും തുരങ്കപാതകളും 129 ല്‍ നിന്ന് 1070 ആയി ഉയർന്നു. സൈക്ലിംഗ് ട്രാക്കുകൾ 9 കി.മീ മുതൽ 557 കി.മീ വരെ നീണ്ടു.

ഗതാഗത തിരക്കിലും ഗണ്യമായ വർദ്ധനവുണ്ടായി. പകല്‍ സമയങ്ങളില്‍ ദുബായിലെ റോഡുകളിലെ വാഹനങ്ങളുടെ എണ്ണം 3.5 ദശലക്ഷമാണ്. രണ്ട് വർഷത്തെ കണക്കില്‍ നിന്ന് 10 ശതമാണ് വർദ്ധനവ്. ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റ്, അല്‍ മുസ്താഖ്ബാല്‍ സ്ട്രീറ്റ്,അല്‍ ഫെ, അല്‍ സഫ സ്ട്രീറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം വികസന പദ്ധതികളുണ്ട്.

വിർച്വല്‍ പാതകളിലൂടെ ഓടാന്‍ ട്രാം

വിർച്വല്‍ പാതകളിലൂടെ ഓടുന്ന ട്രാം എന്നുളളതാണ് അടുത്ത പദ്ധതി. ദുബായിലെ എട്ട് കേന്ദ്രങ്ങളില്‍ ഇതിനായുളള പഠനങ്ങള്‍ നടക്കുകയാണ്. 300 യാത്രാക്കാരെ ഉള്‍ക്കൊളളാന്‍ കഴിയുന്ന ട്രാം മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുക. പ്രകൃതിസൗഹാർദ്ദമായി പ്രവർത്തിക്കുന്ന ട്രാം മൂന്ന് കാര്യേജുകളുളളതായിരിക്കും. 2024 നവംബർ 111 ന് 10 ആം വാർഷികം ആഘോിക്കുന്ന ദുബായ് ട്രാമിന്‍റെ പ്രവർത്തനനേട്ടങ്ങളും ദുബായ് കിരീടവകാശി വിലയിരുത്തി.

2025 - 26 ഓടെ ദുബായില്‍ ബസിനും ടാക്സിക്കുമായി പ്രത്യേക പാതകള്‍ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഗതാഗത കുരുക്കിലുളള സമയനഷ്ടം കുറയ്ക്കാനാകും. കൂടുതല്‍ പേരെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ ഇത് പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. നിർമ്മതി ബുദ്ധിയില്‍ പ്രവർത്തിക്കുന്ന ബസുകളും ദുബായ് നിരത്തില്‍ വൈകാതെയെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in