മലയാളി ഡോക്ടർമാരുടെ ആഗോള സംഘടന 'എകെഎംജി ഗ്ലോബല്‍' ശശി തരൂർ ഉദ്ഘാടനം ചെയ്യും

മലയാളി ഡോക്ടർമാരുടെ ആഗോള സംഘടന 'എകെഎംജി ഗ്ലോബല്‍' ശശി തരൂർ  ഉദ്ഘാടനം ചെയ്യും
Published on

എകെഎംജി എമിറേറ്റ്സിന്‍റെ 20 മത് വാർഷിക ആഘോഷം ഐഷറീനോട് അനുബന്ധിച്ച് മലയാളി ഡോക്ടർമാരുടെ ആഗോള സംഘടന എകെഎംജി ഗ്ലോബൽ മുഖ്യാതിഥി ഡോ. ശശി തരൂർ ഉദ്ഘാടനം ചെയ്യും. ലോകമെമ്പാടും പ്രവർത്തിക്കുന്ന മലയാളി ഡോക്ടർമാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നുളളതാണ് എകെഎംജി ഗ്ലോബല്‍ ലക്ഷ്യമിടുന്നത്. ദുബായില്‍ നടത്തിയ വാ‍ർത്താസമ്മേളത്തില്‍ എകെഎംജി പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്

വൈദ്യശാസ്ത്ര രംഗത്തെ നവീന ആശയങ്ങള്‍ വേഗത്തില്‍ കൈമാറാനും എകെഎംജി ഗ്ലോബല്‍ വേദിയാകും. സെമിനാറുകളും മറ്റ് തുടർ വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കുക, വൈദ്യശാസ്ത്രം, ദന്തചികിത്സ എന്നീ മേഖലകളിലെ ശാസ്ത്ര വികസനത്തിന്‍റെ നൂതന മേഖലകളെക്കുറിച്ച് അംഗങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ശാസ്ത്രമാസികകൾ പ്രസിദ്ധീകരിക്കുക,ജോലിചെയ്യുന്ന രാജ്യങ്ങളിലെ തദ്ദേശീയർക്ക് പൊതുവെയും, കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേകിച്ചും, ആരോഗ്യ പരിപാലനം, രോഗപ്രതിരോധം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കുക,എകെഎംജി ഗ്ലോബലിലെ ഡോക്ടർ അംഗങ്ങളുടെ അംഗത്വ ഡയറക്‌ടറി തയ്യാറാക്കി എല്ലാ അംഗങ്ങളുമായി പങ്ക് വെക്കുക,അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും സാംസ്കാരികവും സാമൂഹികവും വ്യക്തിപരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും അവർക്കിടയിൽ സഹകരണവും സൗഹൃദവും വളർത്തുന്നതിനും ആഗോളാടിസ്ഥാനത്തിൽ വിവിധ പരിപാടികൾ ഓൺലൈനായും അല്ലാതെയും സംഘടിപ്പിക്കുക, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സമാനമായ മറ്റ് സംഘടനകളും സ്ഥാപനങ്ങളും ആയി സഹകരിക്കുകയും സാധ്യമാകുമ്പോഴെല്ലാം അവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാകും എകെഎംജി ഗ്ലോബല്‍ പ്രവർത്തിക്കുക.

1950-കൾ മുതൽ, കേരളത്തിൽ നിന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഡോക്ടർമാരുടെ ഗണ്യമായ കുടിയേറ്റം നടന്നിട്ടുണ്ട്.സമീപകാലത്ത് ഈ കണക്കുകള്‍ കൂടുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യുന്ന ആയിരക്കണക്കിന് മലയാളി ഡോക്ടർമാർക്ക് ശക്തമായ ഒരു നെറ്റ്‌വർക്കിംഗ് കമ്മ്യൂണിറ്റി സൃഷ്ടിക്കാനുളള അവസരം എകെഎംജി ഗ്ലോബൽ മുന്നോട്ട് വയ്കക്കുന്നതെന്നും ഡോക്ടർ മാർ അഭിപ്രായപ്പെട്ടു. എകെഎംജി എമിറേറ്റ്സ് പ്രസിഡന്‍റ് ഡോ ജോർജ്ജ് ജോസഫ്, ജനറല്‍ സെക്രട്ടറി സഫറുളള ഖാന്‍, നിയുക്ത പ്രസിഡന്‍റ് നിർമല രഘുനാഥന്‍, മുന്‍ പ്രസിഡന്‍റുമാരായ സണ്ണികുര്യന്‍, സിറാജുദ്ദീന്‍,ഹനീഷ് ബാബു തുടങ്ങിയവർ വാർത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in