ഷാ‍ർജ പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് ഷാർജ ഭരണാധികാരി

ഷാ‍ർജ പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് ഷാർജ ഭരണാധികാരി
Published on

43 മത് ഷാ‍ർജ പുസ്തകോത്സവം ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നു എന്ന സന്ദേശമുയർത്തിയാണ് ഇത്തവണ പുസ്തകോത്സവം നടക്കുന്നത്. എക്സ്പോ സെന്‍ററില്‍ നവംബർ 17 വരെയാണ് പുസ്തകോത്സവം. ഉദ്ഘാടനത്തിനെത്തിയ ഷാർജ ഭരണാധികാരിയെ ഉപ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി സ്വീകരിച്ചു. എസ്ബിഎ ചെയർപേഴ്സണ്‍ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി,ഷാർജ ഭരണാധികാരിയുടെ ഓഫീസ് ചെയർമാൻ ഷെയ്ഖ് സലേം ബിൻ അബ്ദുൽറഹ്മാൻ അൽ ഖാസിമി,സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ ഇസാം ബിൻ സഖർ അൽ ഖാസിമി തുടങ്ങിയവരും ചടങ്ങിലെത്തി.

അറബി ഭാഷ, സാഹിത്യം, ശാസ്ത്രം, ചരിത്രം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഷാർജ ഭരണാധികാരി പറഞ്ഞു. പുസ്തകങ്ങൾ രാജ്യങ്ങളുടെ വിജയത്തിനും പുരോഗതിക്കും വികസനത്തിനും താക്കോലാണ്. പുസ്തകങ്ങളേയും പുസ്കോത്സവത്തെ വിജയിപ്പിക്കുന്നവരെയും വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ ഏറ്റവും നല്ല കൂട്ടുകാരൻ ഒരു പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.

GHANIM ALSUWAIDI

43 മത് ഷാർജ പുസ്തകോത്സവത്തിലെ സാംസ്കാരിക വ്യക്തിത്വമായി പ്രശസ്ത അൾജീരിയൻ എഴുത്തുകാരനും നോവലിസ്റ്റുമായ അഹ്‌ലം മോസ്‌റ്റെഘനേമിയെ ആദരിച്ചു. അറബി ഭാഷയുടെ 17 നൂറ്റാണ്ടുകളുടെ വികസനം 127 വാല്യങ്ങളിലായി രേഖപ്പെടുത്തിയ അറബിക് ചരിത്ര കോർപസില്‍ ഭരണാധികാരി ഒപ്പുവച്ചു. അറബിക് ഭാഷയെ കുറിച്ച് പഠനം നടത്തി ചരിത്രപരമായ ചരിത്ര കോർപസിനായി സംഭാവനനല്‍കിയവരെയും ആദരിച്ചു. 108 രാജ്യങ്ങളില്‍ നിന്നായി ഇത്തവണ 2522 പ്രസാധകരാണ് പുസ്തകോത്സവത്തിന്‍റെ ഭാഗമാകുന്നത്. 63 രാജ്യങ്ങളില്‍ നിന്നുളള 250 ലധികം അതിഥികളുമെത്തും.500 സാംസ്കാരിക പരിപാടികള്‍ ഉള്‍പ്പടെ 1357 പരിപാടികളും നടക്കും.

ghanim alsuwaidi

Related Stories

No stories found.
logo
The Cue
www.thecue.in