വായനോത്സവം വിളിക്കുന്നൂ, വരൂ.. വായിക്കൂ.. വളരൂ..

വായനോത്സവം വിളിക്കുന്നൂ, വരൂ.. വായിക്കൂ.. വളരൂ..
Published on

ഷാർജയിലെ കുട്ടികളുടെ വായനോത്സവത്തില്‍ വാരാന്ത്യത്തില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും സജീവമായി വായനോത്സവത്തിന്‍റെ വിവിധ പരിപാടികളില്‍ പങ്കെടുത്തു. കുട്ടികള്‍ക്കായി ഒരുക്കിയ ആനിമേഷന്‍ കോണ്‍ഫറന്‍സായിരുന്നു ഇത്തവണത്തെ ഏറ്റവും പ്രധാന ആകർഷണം. മൂന്ന് മുതല്‍ അഞ്ച് വരെ നടന്ന ആനിമേഷന്‍ കോണ്‍ഫന്‍സില്‍ നിരവധി പേരാണ് പങ്കെടുത്തത്. കോണ്‍ഫറന്‍സിലേക്കുളള ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുപോയിരുന്നു.

ഷാർജ ബുക്ക് അതോറിറ്റി എക്സ്ടേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹന്‍ കുമാർ
ഷാർജ ബുക്ക് അതോറിറ്റി എക്സ്ടേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹന്‍ കുമാർ

കുട്ടികളെ വായനോത്സവത്തിലേക്ക് കൊണ്ടുവരികയും ഇവിടെയുളള വിവിധ പരിപാടികളില്‍ പങ്കെടുപ്പിക്കുകയും ചെയ്യണമെന്ന് ഷാർജ ബുക്ക് അതോറിറ്റി എക്സ്ടേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹന്‍ കുമാർ പറഞ്ഞു. തികച്ചും സൗജന്യമായി കുട്ടികള്‍ക്ക് ഇത്തരത്തിലൊരു മേളയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നുവെന്നുളളതുതന്നെ പ്രധാനമാണ്. അതുകൊണ്ടുതന്നെ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളുളളപ്പോള്‍ തന്നെ വായനോത്സവത്തില്‍ വലിയ പങ്കാളിത്തം ലഭിച്ചതാണ്. ഇത്തവണ നിയന്ത്രണങ്ങളൊന്നുമില്ലാതെ കുട്ടികള്‍ സന്തോഷമായി ഉല്ലാസത്തോടെ വായനോത്സവത്തിന്‍റെ ഭാഗമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.മാതാപിതാക്കളോട് ഒരു കാര്യം മാത്രമാണ് പറയാനുളളത്. കുഞ്ഞുങ്ങളുമായി ഇവിടെ വരിക, പരമാവധി വർക്ക് ഷോപ്പുകളിലും പരിപാടികളിലും ഭാഗമാകുക, പുസ്തകം വാങ്ങുക വായിക്കുക, അദ്ദേഹം പറഞ്ഞു.

Ahmed Awwad

മെയ് 14 വരെയാണ് ഷാ‍ർജ എക്സ്പോ സെന്‍ററില്‍ കുട്ടികളുടെ വായനോത്സവം നടക്കുക. ട്രെയിൻ യുവർ ബ്രെയിൻ എന്ന പ്രമേയത്തിന് കീഴിൽ, കുട്ടികളെ പ്രചോദിപ്പിക്കാനും വിനോദിപ്പിക്കാനും വിദ്യാഭ്യാസം നൽകാനും നിരവധി പ്രവർത്തനങ്ങളാണ് വായനോത്സവത്തില്‍ നടക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in