കുട്ടികളിലെ വായനപ്രോത്സാഹിപ്പിക്കുന്നതിനായി ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവം മെയ് മൂന്നിന് ആരംഭിക്കും. പതിവുപോലെ ഇത്തവണയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള എഴുത്തുകാരും പ്രസാധകരും ചിത്രകാരന്മാരും ചിന്തകരുമെല്ലാം ഷാർജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമാകും.
വായനോത്സവത്തിന്‍റെ ഭാഗമായി ഷാർജ ബുക്ക് അതോറിറ്റി ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരിയും എസ് സി ആർ എഫ് ജനറല്‍ കോർഡിനേറ്റർ ഖൗല അല്‍ മുജൈനിയുമുള്‍പ്പടെയുളള പ്രമുഖർ ബുധനാഴ്ച ഷാർജ ബുക്ക് അതോറിറ്റിയുടെ ആസ്ഥാനത്ത് നടക്കുന്ന വാർത്താസമ്മേളത്തില്‍ വായനോത്സവത്തിന്‍റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കും. മെയ് 14 വരെ 12 ദിവസമാണ് ഇത്തവണ വായനോത്സവം നടക്കുക. കുട്ടികള്‍ക്കായി ശില്‍പശാലകള്‍, മത്സരങ്ങള്‍, പുരസ്കാരങ്ങള്‍, ചിത്ര പ്രദർശനങ്ങള്‍ എന്നിവയും വായനോത്സവത്തിന്‍റെ ഭാഗമായി നടക്കും.