എമിറേറ്റില്‍ നാല് പുതിയ ബസ് സേവനം ആരംഭിച്ച് റോഡ്സ് ആന്‍റ് ട്രാന്‍സ്പോ‍ർട്ട് അതോറിറ്റി

എമിറേറ്റില്‍ നാല് പുതിയ ബസ് സേവനം ആരംഭിച്ച് റോഡ്സ് ആന്‍റ് ട്രാന്‍സ്പോ‍ർട്ട് അതോറിറ്റി
Published on

ദുബായ്എമിറേറ്റില്‍ നാല് റൂട്ടുകളില്‍ കൂടി ബസ് സേവനം ആരംഭിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. അല്‍ നഹ്ദമുതല്‍ മുഹ്സിന 4 വരെയുളള റൂട്ട് 18 - 20 മിനിറ്റ് ഇടവേളയില്‍ സർവ്വീസ് നടത്തും. ഖിസൈസ് അൽനാദ 1

റൂട്ട് 19, ഇക്വിറ്റി മെട്രോ സ്റ്റേഷൻ – അൽവാസൽ റൂട്ട് എഫ് 29, അൽ മക്തും രാജ്യാന്തര വിമാനത്താവളം മുതൽ ഇബനു ബത്തൂത്ത ബസ് സ്റ്റേഷൻ വരെ യുളള റൂട്ട് ഡഡബ്ല്യുസി1 എന്നീ സർവ്വീസുകളാണ് പുതുതായി ആരംഭിച്ചിട്ടുളളത്. തിരക്കുളള സമയങ്ങളിലാണ് സർവ്വീസ് നടത്തുക.

അതേസമയം റൂട്ട് എഫ് 10 സഫാരി പാ‍ർക്ക് വരെ സർവ്വീസ് ദീർഘിപ്പിച്ചിട്ടുണ്ട്.റൂട്ട് എഫ് 20 അൽ സഫാ മെട്രോ സ്റ്റേഷനിൽ നിന്നും അൽ വാസൽ റോഡു വഴി ദീർഘിപ്പിച്ചതായും ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. എഫ് 30 ദുബായ് സ്റ്റുഡിയോ സിറ്റിവരെയും, എഫ് 32 മൂഡോണ്‍ വരെയും നീട്ടി. ഇന്‍വെസ്റ്റ്മെന്‍റ് പാർക്ക് വരെ സർവ്വീസ് നടത്തിയിരുന്ന എഫ് 50 അല്‍ നിസർ പബ്ലിഷിംഗ് വരെ നീട്ടിയിട്ടുണ്ട്. എഫ് 53 ദുബായ് ഇന്‍ഡസ്ട്രിയല്‍ സിറ്റിവരെ നീട്ടി. എഫ് 55 എക്സ്പോ 2020 മെട്രോ സ്റ്റേഷന്‍ വരെയാണ് നീട്ടിയിട്ടുളളത്.ഈ മാസം 18 മുതലാണ് മാറ്റം പ്രാബല്യത്തിലാവുക

Related Stories

No stories found.
logo
The Cue
www.thecue.in