അന്തരീക്ഷ ഈർപ്പത്തില്‍ നിന്ന് കുടിവെളളം, ദുബായില്‍ ഡെലിവറി ജീവനക്കാ‍ർക്ക് നൂതനസാങ്കേതികവിദ്യവാട്ടർ ഡിസ്പെന്‍സറുകള്‍

അന്തരീക്ഷ ഈർപ്പത്തില്‍ നിന്ന് കുടിവെളളം, ദുബായില്‍ ഡെലിവറി ജീവനക്കാ‍ർക്ക് നൂതനസാങ്കേതികവിദ്യവാട്ടർ ഡിസ്പെന്‍സറുകള്‍
Published on

ദുബായിലെ ഡെലിവറി ജീവനക്കാർക്കുളള വിശ്രമകേന്ദ്രങ്ങളില്‍ അന്തരീക്ഷ ഈർപ്പം പ്രയോജനപ്പെടുത്തി അതില്‍ നിന്ന് കുടിവെളളം ലഭ്യമാക്കുന്ന ഡിസ്പെന്‍സറുകള്‍ സ്ഥാപിക്കാന്‍ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ് പോർട്ട് അതോറിറ്റി. മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പുമായി ഇതുസംബന്ധിച്ച കരാറില്‍ ആർടിഎ ഒപ്പുവച്ചു. ആർടിഎ ലൈസന്‍സിങ് ഏജന്‍സി സിഇഒ അബ്ദുളള യൂസഫ് അല്‍ അലിയും മാജിദ് അല്‍ ഫുത്തൈം കോ‍ർപ്പറേറ്റ് റിയല്‍ എസ്റ്റേറ്റ് ആന്‍റ് ഗവണ്‍മെന്‍റ് അഫയേഴ്സ് മാനേജിങ് ഡയറക്ടർ അലി അല്‍ അബ്ദുളളയുമാണ് കരാറില്‍ ഒപ്പുവച്ചത്.

നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി 30 ഡിഗ്രി സെൽഷ്യസും 65% ഈർപ്പവും ഉള്ള താപനിലയിൽ പ്രതി ദിനം 100 ലിറ്റർ കുടിവെളളം ഉത്പാദിക്കാന്‍ കഴിയും. ബൈക്ക് ഡെലിവറി ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വകാര്യമേഖലയുമായി സഹകരിക്കുന്നത് ദുബായ് ആർടിഎയുടെ പ്രതിബദ്ധതയുടെ തെളിവാണെന്ന് അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു. ഡെലിവറി റൈഡർമാർക്കായി മൂന്നു ഘട്ടങ്ങളിലായി ശീതികരിച്ച 40 വിശ്രമകേന്ദ്രങ്ങൾ ആർടിഎ നിർമ്മിക്കും.മിക്കയിടങ്ങളിലും വിശ്രമകേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയായി.ദീർഘനേരം പുറത്ത് വെയിലില്‍ ജോലി ചെയ്യുന്ന ഡെലിവറി ഡ്രൈവർമാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും നിർണായകമായ, സുരക്ഷിതമായ കുടിവെള്ളം നല്‍കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in