ദുബായ് -അബുദബി ഷെയറിങ് ടാക്സി പരീക്ഷിക്കാന്‍ ആർടിഎ

ദുബായ് -അബുദബി ഷെയറിങ് ടാക്സി പരീക്ഷിക്കാന്‍ ആർടിഎ
Published on

ദുബായിക്കും അബുദബിക്കും ഇടയില്‍ പൈലറ്റ് ഷെയറിങ് ടാക്സി പരീക്ഷിക്കാന്‍ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. യാത്രാക്കാർക്ക് ചെലവുകുറഞ്ഞ അതേസമയം വേഗത്തിലും സൗകര്യപ്രദമായതുമായ യാത്ര സൗകര്യമെന്നതാണ് ഷെയറിങ് ടാക്സിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ആറുമാസം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും. വിജയമാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രവർത്തനം വിപുലീകരിക്കും. നിലവില്‍ ദുബായിലെ ഇബ്ന്‍ ബത്തൂത്ത സെന്‍ററില്‍ നിന്ന് അബുദബിയിലെ അല്‍ വഹ്ദ സെന്‍ററിലാണ് ടാക്സി ലഭ്യമാകുക.

ദുബായില്‍ നിന്ന് അബുദബിയിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി പബ്ലിക് ട്രാന്‍സ്പോർട്ട് ഏജന്‍സി പ്ലാനിങ് ആന്‍റ് ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടർ ആദെല്‍ ഷക്രി പറഞ്ഞു.

Adel Shakri
Adel Shakri

ദുബായില്‍ നിന്ന് അബുദബിയിലേക്കുളള ടാക്സി ചാർജ്ജ് ഏകദേശം 250 മുതല്‍ 300 ദിർഹം വരെയാണ്. ഷെയറിങ് ടാക്സി സേവനത്തില്‍ ഒരു ടാക്സി നാല് പേർക്ക് വരെ ഉപയോഗിക്കാം. ഇതോടെ ചെലവില്‍ 75 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഇതു പ്രകാരം ഒരു യാത്രക്കാരന് 66 ദിർഹമാണ് ചെലവ് വരുന്നത്. രണ്ടുപേരാണ് യാത്രാക്കാരെങ്കില്‍ 132 ദിർഹമാണ് ഒരാള്‍ക്ക് ചെലവ് വരുന്നത്. മൂന്ന് പേരാണെങ്കില്‍ 88 ദിർഹവും. ബാങ്ക് കാർഡ് ഉപയോഗിച്ചോ നോല്‍ കാർഡ് ഉപയോഗിച്ചോ പണം നല്‍കാം.

Related Stories

No stories found.
logo
The Cue
www.thecue.in