പൊതുഗതാഗത സംവിധാനങ്ങളായ ബസ്, ടാക്സി,ലിമോസിന്‍ ഡ്രൈവർമാർക്കും സ്കൂള്‍ യാത്രസഹായികള്‍ക്കുമായുളള അനുമതികള്‍ ഡിജിറ്റലായി നല്‍കുമെന്ന് ദുബായ് ആർടിഎ. ആർടിഎയുടെ വെബ്സൈറ്റിലൂടെയും ആർടിഎ ദുബായ് ഡ്രൈവ് ആപ്പിലൂടെയും അനുമതി നേടാം.സേവനങ്ങളെ ഡിജിറ്റലൈസ് ചെയ്യുകയെന്നുളളതിന്‍റെ ഭാഗമായാണ് ആർടിഎയുടെ നീക്കം.
ടാക്സി, ലിമോസിന്‍ തുടങ്ങിയ ഉപയോഗിക്കുന്ന യാത്രാ ഗതാഗത ഡ്രൈവർമാർക്കും, സ്കൂള്‍ യാത്രാ സഹായികള്‍ക്കും ഡിജിറ്റല്‍ കാർഡ് പരിചിതമാകുന്നതിനായി വർക്ക് ഷോപ്പുകള്‍ നടത്തി. സ്മാർട്ട് ഫോണുകളില്‍ ആർടിഎ ദുബായ് ഡ്രൈവ് ആപ്പ് ഉപയോഗിക്കുന്നതിനും വെർച്ചല്‍ കാർഡ് ലഭ്യമാക്കുന്നതിനുമായി സഹായമാനുവലും പുറത്തിറക്കിയിട്ടുണ്ട്.
സേവനങ്ങള്‍ ഡിജിറ്റലാക്കുകയെന്നുളള ദുബായുടെ പ്രഖ്യാപിത ലക്ഷ്യത്തിനൊപ്പമാണ് ആർടിഎ മുന്നോട്ട് നീങ്ങുന്നത്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സേവനം നല‍്കുകയെന്നുളളതിനാണ് ആർടിഎ എന്നും മുന്‍ഗണന നല്‍കിയിട്ടുളളതെന്നും പബ്ലിക് ട്രാന്‍സ്പോർട്ട് ഏജന്‍സി ഡയറക്ടർ ഓഫ് ഡ്രൈവേഴ്സ് അഫയേഴ്സ് സയീദ് അല്‍ റംസി പറഞ്ഞു.