ഡിജിറ്റല്‍ ചാനലുകള്‍ വഴി ദുബായ് ആർടിഎ നേടിയത് 370 കോടിയുടെ വരുമാനം

ഡിജിറ്റല്‍ ചാനലുകള്‍ വഴി ദുബായ് ആർടിഎ നേടിയത് 370 കോടിയുടെ വരുമാനം
Published on

ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ വിവിധ ഡിജിറ്റല്‍ സേവനങ്ങളില്‍ നിന്നുളള വരുമാനം വർദ്ധിച്ചു. വരുമാനത്തില്‍ 16.8 ശതമാനമാണ് വർദ്ധനയെന്ന് ചെയർമാന്‍ മാതർ അല്‍ തായർ പറഞ്ഞു. 370 കോടി ദിർഹമാണ് കഴി‍ഞ്ഞവർഷത്തെ വരുമാനം. ഡിജിറ്റല്‍ സേവനങ്ങളിലൂടെയുളള ഇടപാടുകള്‍ 82.1 കോടിയായി ഉയർന്നു.2022 നെ അപേക്ഷിച്ച് 1 ശതമാനമാണ് വർദ്ധന. ആപിലൂടെയുളള ഇടപാടുകളില്‍ 29 ശതമാനം വളർച്ച രേഖപ്പെടുത്തി 15.299 ദശലക്ഷമായി.ക​ഴി​ഞ്ഞ​വ​ര്‍ഷം ആ​ര്‍.​ടി.​എ​യു​ടെ ഡി​ജി​റ്റ​ല്‍ സേ​വ​ന മാ​ര്‍ഗ​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 14.04 ല​ക്ഷ​മാ​ണ്.

മാറുന്നകാലത്തിന് അനുസരിച്ച് ഡിജിറ്റല്‍ സേവനങ്ങളില്‍ മാറ്റം വരുത്തി മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മാതർ അല്‍ തായർ പറഞ്ഞു.ചാറ്റ് ജിപിടി സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാറ്റ് ബോട്ട് മഹ്ബൂബിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അടുത്ത തലമുറ സ്മാർട്ട് കിയോസ്‌കുകളും വികസിപ്പിക്കും. ഇതിനകം തന്നെ വിവിധ ഇടങ്ങളില്‍ 30 പുതിയ കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2022 നെ അപേക്ഷിച്ച് വരുമാനത്തില്‍ 12 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 2023 ല്‍ 30.9 കോടി ദിർഹമായി വരുമാനം.

ദുബായ് ആർടിഎ ആപ് നവീകരിച്ചിട്ടുണ്ട്. എഐ ഉപയോഗിച്ചുളള പാർക്കിങ് പ്രവചനങ്ങള്‍, നോല്‍ ടോപ് അപ് സേവനമുള്‍പ്പടെ ഇപ്പോള്‍ ലഭ്യമാണ്.നോല്‍ റീചാർജ്ജ് ചെയ്യാന്‍ പൊതുഗതാത സ്റ്റേഷനുകളോ കേന്ദ്രങ്ങളോ സന്ദർശിക്കേണ്ട ആവശ്യമില്ല. ദുബായ് ഡ്രൈവ് ആപിലൂടെ വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് മാറ്റുന്നതടക്കമുളള നടപടികള്‍ പൂർത്തിയാക്കാം. യുഎഇ പാസിലൂടെയാണ് ലോഗിന്‍ ചെയ്യേണ്ടത്.ഷെയില്‍ ആപിലൂടെയും നിരവധി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കൂടാതെ ആർടിഎ വെബ്സൈറ്റില്‍ 63 പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in