പ്രഥമ ഡെലിവറി സർവ്വീസ് എക്സലന്‍സ് പുരസ്കാരത്തിനായുളള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

പ്രഥമ  ഡെലിവറി സർവ്വീസ് എക്സലന്‍സ് പുരസ്കാരത്തിനായുളള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി
Published on

പ്രഥമ ഡെലിവറി സർവ്വീസ് എക്സലന്‍സ് പുരസ്കാരത്തിനായുളള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയതായി അധികൃതർ. ഒക്ടോബർ ഒന്നുമുതലാണ് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയത്. നവംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയും ദുബായ് പോലീസും സഹകരിച്ചാണ് പുരസ്കാരം സംഘടിപ്പിക്കുന്നത്.

സമീപകാലങ്ങളില്‍ ഡെലിവറി മേഖലയുടെ വളർച്ചയില്‍ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ലൈസൻസിംഗ് ഏജൻസി സിഇഒ അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു. എമിറേറ്റിലുടനീളം റോഡ് ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഉപഭോക്തൃ സേവന നിലവാരം വർധിപ്പിക്കുന്നതിന് ഡെലിവറി കമ്പനികളെയും ഡ്രൈവർമാരെയും പ്രേരിപ്പിക്കുന്നതിനുമാണ് ഇത്തരത്തിലൊരു പുരസ്കാരം നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

രണ്ട് വിഭാഗങ്ങളിലായാണ് പുരസ്കാരം നല്‍കുക. ആദ്യത്തേത് കമ്പനികള്‍ക്കുളളതാണ്. സ്മാർട്ട് പ്ലാറ്റ്‌ഫോമുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും മികച്ച രണ്ട് കമ്പനികളെ തെരഞ്ഞെടുക്കും. ഓരോ വർഷവും മികച്ച 100 ഡ്രൈവർമാരെ ആദരിക്കുന്ന വിശിഷ്ട ഡ്രൈവർമാർക്കുളള പുരസ്കാരമാണ് രണ്ടാമത്തേത്.

ഡെലിവറി കമ്പനികൾക്കിടയിൽ ആരോഗ്യകരമായ മത്സരാധിഷ്ഠിത അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനും ഉപഭോക്തൃ സേവന നിലവാരം ഉയർത്തുന്നതിനും പുരസ്കാരം ഗുണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനും ദൈനംദിന പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഡെലിവറി ഡ്രൈവർമാർക്കും പുരസ്കാരം പ്രചോദനമാകും. വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് മികച്ച കമ്പനികളെയും ഡ്രൈവർമാരെയും പുരസ്കാരത്തിനായി തെരഞ്ഞെടുക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in