'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ
Published on

സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള വിവിധ രാജ്യക്കാരായ യാത്രാക്കാരില്‍ നിന്ന് പൊതുബസ് സർവ്വീസുകളെ കുറിച്ചുളള അഭിപ്രായവും സജീവപങ്കാളിത്തവും തേടി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി സെഷനുകള്‍ സംഘടിപ്പിച്ചു.ഞങ്ങളോട് സംസാരിക്കാം ('ടോക്ക് ടു അസ്' )എന്ന പ്രമേയത്തില്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുളള സമൂഹമാധ്യങ്ങളിലൂടെയാണ് കസ്റ്റമേഴ്സ് കൗണ്‍സില്‍ വിർച്വല്‍ സെഷന്‍ സംഘടിപ്പിച്ചത്. രണ്ട് മണിക്കൂർ നീണ്ട സെഷനില്‍ ആർടിഎയുടെ പൊതുബസ് സർവ്വീസ് സംബന്ധിച്ചുളള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തേടി.

ദുബായ് ബസ് ശൃംഖലയുടെയും ഇൻ്റർസിറ്റി ബസ് സർവീസിൻ്റെയും വിപുലീകരണ സാധ്യതകൾ ഉള്‍പ്പടെയുളള ബസ് സർവ്വീസുകളെ കുറിച്ചും സെഷനില്‍ ചോദിച്ചറിഞ്ഞു. ദുബായിലെ സ്വദേശികളും താമസക്കാരും സന്ദർശകരുമടങ്ങുന്ന വലിയ സമൂഹത്തിന്‍റെ സംതൃപ്തിയും സന്തോഷവും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സെഷനാണ് നടത്തിയതെന്ന ആർടിഎ അറിയിച്ചു. തത്സമയ ചർച്ചയിൽ പൊതുജനങ്ങൾ പങ്കുവെച്ച വിലയേറിയ അഭിപ്രായങ്ങൾക്ക് കൗൺസിൽ അഭിനന്ദനമറിയിച്ചു.

മെട്രോ, ട്രാം, മറൈൻ ഗതാഗതം തുടങ്ങിയ മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായി കൂടുതല്‍ ബസ് സർവ്വീസുകള്‍ സംയോജിപ്പിക്കുകയെന്നുളളതാണ് പ്രധാനമായും ഉയർന്നുവന്ന അഭിപ്രായങ്ങള്‍. ഈ വർഷം ആദ്യ പകുതിയിൽ പൊതു ബസുകളില്‍ 89.2 ദശലക്ഷം പേർ യാത്ര ചെയ്തു. മൊത്തം പൊതുഗതാഗത സംവിധാനത്തിന്‍റെ 24.5 ശതമാനമാണിത്.

Related Stories

No stories found.
logo
The Cue
www.thecue.in