ഗതാഗത കുരുക്കിന് പരിഹാരം,ദുബായ് മി‍ർദിഫ് സിറ്റി സെന്‍ററിന് സമീപം ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് നവീകരണം പൂ‍‍ർത്തിയായി

ഗതാഗത  കുരുക്കിന് പരിഹാരം,ദുബായ് മി‍ർദിഫ് സിറ്റി സെന്‍ററിന് സമീപം ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് നവീകരണം പൂ‍‍ർത്തിയായി
Published on

ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ മിർദിഫ് സിറ്റി സെന്‍ററിന് സമീപത്തെ റോഡ് നവീകരണം പൂർത്തിയായി. മിർദിഫ് സിറ്റി സെന്‍ററിന് സമീപമുളള റബത് സ്ട്രീറ്റിലേക്കുളള എക്സിറ്റ് 55 നവീകരണമാണ് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി പൂർത്തിയാക്കിയത്. ഇതോടെ സിറ്റി സെന്‍ററിലേക്കുളള ഗതാഗത കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ പാത നിർമ്മിക്കുന്നതുള്‍പ്പടെ 600 മീറ്ററിലാണ് നവീകരണം നടത്തിയത്. ഇതോടെ മൊത്തം പാതകളുടെ എണ്ണം 3 ആയി. ജനസംഖ്യാനുപാതമനുസരിച്ച് റോഡ് ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമാണ് നവീകരണം. ഇതോടെ റബാത്ത് സ്ട്രീറ്റിലേക്കുളള വാഹനങ്ങളുടെ സഞ്ചാര ശേഷി മണിക്കൂറില്‍ 3000 ല്‍ നിന്ന് 4500 ആയി ഉയർന്നു. യാത്ര സമയം 10 മിനിറ്റില്‍ നിന്ന് 4 മിനിറ്റായി കുറയുകയും ചെയ്യും. ദുബായ് എമിറേറ്റിലുടനീളം 45 ഓളം സ്ഥലങ്ങളിലാണ് ആർടിഎ റോഡ് വിപുലീകരണം നടത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in