ദുബായിലെ വിവിധ താമസമേഖലകളിലെ റോഡ് നിർമ്മാണം അവസാനഘട്ടത്തില്‍

ദുബായിലെ വിവിധ താമസമേഖലകളിലെ റോഡ് നിർമ്മാണം അവസാനഘട്ടത്തില്‍
Published on

എമിറേറ്റിലെ വിവിധ താമസമേഖലകളെ പ്രധാനപാതകളുമായി ബന്ധപ്പെടുത്തി നിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി. അല്‍ഖൂസ് 2, നാദ് അല്‍ ഷെബ,അല്‍ബർഷ സൗത്ത് 3 എന്നീ മേഖലകളിലെ 34.4 കിലോമീറ്റർ നീളമുളള റോഡുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. നിർമ്മാണത്തിന്‍റെ 60-70 ശതമാനം പൂർത്തിയായി. ഉപപാതകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

അല്‍ ഖൂസ് രണ്ടില്‍ ഡ്രെയിനേജും തെരുവുവിളക്ക് സ്ഥാപിക്കുന്നതും പൂർത്തിയായി. റോഡ് പണി പൂർത്തിയാകുന്നതോടെ മേഖലയിലെ ലേക്ക് പാർക്കും മാർക്കറ്റ് കോംപ്ലക്സും ഉള്‍പ്പടെയുളള സ്ഥലങ്ങളിലേക്ക് താമസക്കാർക്ക് ഏളുപ്പത്തില്‍ എത്താനാകും.

അല്‍ ബർഷ സൗത്ത് മൂന്നില്‍ 6.4 കിലോമീറ്ററില്‍ പണിയുന്ന റോഡിന്‍റെ പണി 65 ശതമാനം പൂർത്തിയായി. നാദ് അല്‍ ഷെബ 2 വിലെ പണി 60 ശതമാനം പൂർത്തിയായി. പാർക്കിംഗും, തെരുവുവിളക്കുകളും, മഴ-ഡ്രെയിനേജ് പദ്ധതിയും ഉള്‍പ്പടെ 12 കിലോ മീറ്ററിലാണ് റോഡ് വികസിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in