17 ആം വാർഷികം ആഘോഷിച്ച് ആർടിഎ, പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു

17 ആം വാർഷികം ആഘോഷിച്ച് ആർടിഎ, പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു
Published on

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി പൊതുഗതാഗത മാർഗങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന സ്റ്റോപ്പ് ടു മൂവ് സംരംഭത്തിന് തുടക്കമിട്ട് ആ‍ർടിഎ.ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ 17 ാം വാർഷിക ആഘോഷത്തിന്‍റെയും 13 മത് പൊതുഗതാഗത ദിന സംരംഭത്തിന്‍റെയും ഭാഗമായാണ് ഇത്.ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു ആഘോഷം സജ്ജമാക്കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനും പൊതു ഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതുമാണ് പൊതുഗതാഗത ദിന സംരംഭം ലക്ഷ്യമാക്കുന്നത്.പൊതുഗതാഗതം എന്നാൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സംഭാവന ചെയ്യുക എന്ന ആശയത്തെ ചുറ്റിപ്പറ്റിയാണ് ഈ വർഷത്തെ ആഘോഷങ്ങൾ.

അതേസമയം 2021 ലെ കണക്ക് അനുസരിച്ച് പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വർദ്ധിച്ചതായി ആർടിഎ റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതിദിനം 1.3 ദശലക്ഷം പേരെന്ന കണക്കില്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 461 ദശലക്ഷത്തിലെത്തി. ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ പ്രതിദിനം 1.68 ദശലക്ഷംപേരെന്ന നിരക്കിൽ 304.6 ദശലക്ഷം യാത്രക്കാരാണ് പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത്. മെട്രോ, ബസ്, ടാക്സി, ട്രാം,ജലഗതാഗതം ഉള്‍പ്പടെ എല്ലാ പൊതുഗതാഗതങ്ങളും ഉപയോഗപ്പെടുത്തിയവരുടെ മൊത്തം കണക്കാണിത്.

2021 ല്‍ 46.1 കോടി പേരാണ് പൊതുഗതാഗതം ഉപയോഗിച്ച് യാത്ര നടത്തിയത്. ദിവസവും 13 ലക്ഷം പേരാണ് സഞ്ചരിച്ചത്. 2006 ല്‍ 8715 കിലോമീറ്ററായിരുന്നു എമിറേറ്റിലെ റോഡുകളുടെ ദൈർഘ്യമെങ്കില്‍ ഇപ്പോള്‍ 18475 കിലോമീറ്ററായി.140 ബില്ല്യണ്‍ ദിർഹം ചെലവ് വരുന്ന ബൃഹത്തായ അടിസ്ഥാന സൗകര്യപദ്ധതികള്‍ ആർടിഎ പൂർത്തിയാക്കി. റൂട്ട് 2020 ആരംഭിച്ചതിന് ശേഷം ഇപ്പോൾ 90 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ദുബായ് മെട്രോ, 11 കിലോമീറ്റർ ദുബായ് ട്രാം, മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കിയ ദുബായ് വാട്ടർ കനാല്‍ എന്നിവയെല്ലാം ആർടിഎയുടെ നേതൃത്വത്തില്‍ പൂർത്തിയാക്കിയതാണ്.

സൈക്ലിംഗ് ട്രാക്കുകളുടെ നീളം 2006-ൽ 9 കിലോമീറ്ററിൽ നിന്ന് 2021-ൽ 502 കിലോമീറ്ററായി ഉയർന്നു.129 പാ​ല​മു​ണ്ടാ​യി​രു​ന്ന​ത്​ ആ​റു​മ​ട​ങ്ങ്​ വ​ർ​ധി​ച്ച്​ 884 ആ​യി. 26 കാ​ൽ​ന​ട മേ​ൽ​പാ​ല​ങ്ങ​ൾ 121 ആ​യി.റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 106 പ​ദ്ധ​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 76 എ​ണ്ണം പൂ​ർ​ത്തി​യാ​യി. 14 എ​ണ്ണം ന​ട​പ്പാ​ക്കു​ന്നു.ഭാവിയില്‍ 16 എണ്ണം പൂർത്തിയാക്കാനുണ്ട്. ഡ്രൈവറില്ലാ വാഹനങ്ങള്‍ 2030 ഓടെ ദുബായിലെ നിരത്തുകളില്‍ നടപ്പിലാക്കാനുളള പദ്ധതിയും പുരോഗമിക്കുകയാണ്. തുടർച്ചയായി 5 വർഷമായി ലോകമെമ്പാടുമുള്ള റോഡുകളുടെ ഗുണനിലവാരത്തിൽ ഒന്നാം സ്ഥാനത്താണ്.സർക്കാർ ഗതാഗത അതോറിറ്റിയും സ്വകാര്യമേഖലയും ഇ-ഹെയ്‌ലിംഗ് കരാറിന്‍റെ ഭാഗമായി ഹാല ആരംഭിച്ചു. ഇത് ടാക്സികൾക്കായുള്ള ഉപഭോക്തൃ കാത്തിരിപ്പ് സമയം 11.4 മിനിറ്റിൽ നിന്ന് 3.7 മിനിറ്റായി കുറയ്ക്കാൻ സഹായിച്ചുവെന്നും റിപ്പോർട്ടില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in