ഇലക്ട്രിക് സ്കൂട്ട‍ർ സൈക്കിള്‍ സവാരിക്കാർക്ക് ബോധവല്‍ക്കരണം

ഇലക്ട്രിക് സ്കൂട്ട‍ർ സൈക്കിള്‍ സവാരിക്കാർക്ക് ബോധവല്‍ക്കരണം
Published on

ദുബായില്‍ ഇലക്ട്രിക് സ്കൂട്ട‍ർ ഓടിക്കുന്നവർക്കും സൈക്കിളോടിക്കുന്നവർക്കും ബോധവല്‍ക്കരണം നടത്തി റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ദുബായ് പോലീസ് ജനറല്‍ ഹെഡ് ക്വാർട്ടേഴ്സിന്‍റെ സഹകരണത്തോടെയാണ് ബോധവല്‍ക്കരണ ക്യാംപെയിന്‍ നടത്തുന്നത്. സവാരിക്കാരെ നേരിട്ട് സന്ദർശിച്ചും മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ക്യാംപെയിന്‍ നടത്തുന്നുണ്ട്.

ശൈത്യകാലത്തിന് മുന്നോടിയായാണ് ഇത്തരത്തിലുളള ബോധവല്‍ക്കരണ ക്യാംപെയിന്‍ നടത്തുന്നതെന്ന് ആർടിഎ ട്രാഫിക് ആന്‍റ് റോഡ്സ് ഏജന്‍സി സിഇഒ അബ്ദുളള യൂസെഫ് അല്‍ അലി പറഞ്ഞു. 90 സന്ദർശനങ്ങള്‍ ഇതുവരെ നടത്തി. 3000 ത്തോളം പേരുമായി നേരിട്ട് സംവദിച്ചു. സുരക്ഷ സംബന്ധിച്ചും ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ചും ബോധവല്‍ക്കരണം നടത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.

വിവിധ സ്ഥലങ്ങളില്‍ വേഗ പരിധിയില്‍ വ്യത്യാസമുണ്ട്. ഇതെല്ലാം ശ്രദ്ധിച്ച് വേണം ഇ സ്കൂട്ടറും സൈക്കിളുമോടിക്കാന്‍. തെറ്റായ പ്രവണതകള്‍ ഒഴിവാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ബോധവല്‍ക്കരണം നടത്തുന്നതെന്ന് ദുബായ് പോലീസിലെ ജനറല്‍ ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറല്‍ സെയ്ഫ് മുഹൈർ അല്‍ മസൗരി പറഞ്ഞു. ഇതുവരെ 276 ബോധവല്‍ക്കരണ സന്ദേശങ്ങളാണ് സമൂഹമാധ്യമ-മാധ്യമ അക്കൗണ്ടുകള്‍ വഴി പ്രസിദ്ധീകരിച്ചത്. 137 പരസ്യ ബോർഡുകളിലും സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. 2022 മുതല്‍ ഇതുവരെ എമിറേറ്റില്‍ 63516 പേരാണ് ഇ സ്കൂട്ടർ ഉപയോഗിക്കാന്‍ അനുമതി വാങ്ങിയിട്ടുളളത്.

Related Stories

No stories found.
logo
The Cue
www.thecue.in